നീറ്റ് പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികരിച്ച് പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ യോഗത്തിലായിരുന്നു പ്രധാനമന്ത്രി നീറ്റ് വിവാദത്തെക്കുറിച്ചുള്ള വിശദീകരണം. കുറ്റക്കാരായ 13 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതിരിക്കാൻ ഉടൻ പുനപരീക്ഷ നടത്തി വേഗം തന്നെ ഫലം പ്രഖ്യാപിച്ചെന്നും മോദി പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ്റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ സമരം തെരുവിൽ ശക്തമാകുമ്പോഴാണ് മോദിയുടെ വിശദീകരണം. ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ നടപടി ന്യായീകരിച്ച് ചോദ്യപേപ്പർ ചോർച്ച ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് വിശദീകരിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

മന്ത്രിയെ സംരക്ഷിച്ച നിർത്തി ഉദ്യോഗസ്ഥരിൽ നടപടി നിർത്താനാണ് കേന്ദ്രത്തിൻ്റെ നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മോദിയുടെ വിശദീകരണം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെൻ്റിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് എൻഡിഎ യോഗത്തിലെ മോദിയുടെ പ്രസ്താവന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...