പോലീസ് നടപടി ഭരണകൂടം യുവജനങ്ങൾക്ക് നേരെ ചെയ്ത അനീതികളുടെ പട്ടികയിലെ ‘ലജ്ജാകരമായ അധ്യായം’ : കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നടന്ന ‘സൻസദ് ചലോ’ മാർച്ചിലെ പ്രക്ഷോഭകർക്കെതിരെയുള്ള പോലീസ് നടപടി, ഭരണകൂടം യുവജനങ്ങൾക്ക് നേരെ ചെയ്ത അനീതികളുടെ പട്ടികയിലെ ‘ലജ്ജാകരമായ അധ്യായം’ ആണെന്ന് കോൺഗ്രസ്. അധികാരത്തിലുള്ളവരുടെ നിർദ്ദേശപ്രകാരം രാജ്യത്തെ യുവജനങ്ങളെ തല്ലിച്ചതയ്ക്കുന്നവർക്ക് ഒരു ദിവസം ഭരണഘടനയുടെ ലാത്തി നേരിടേണ്ടി വരുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പരീക്ഷാവീഴ്ചകളിൽ സി.ജെ.പി. ജന്തർമന്തറിൽ നടത്തുന്ന രാപകൽ സമരത്തിന് ഒരുമാസം തികഞ്ഞ തിങ്കളാഴ്ച പാർലമെന്റിലേക്ക് ആയിരക്കണക്കിന് യുവാക്കൾ നടത്തിയ പ്രതിഷേധമാർച്ച് മണിക്കൂറുകളോളം തലസ്ഥാനത്ത് പോർക്കളം സൃഷ്ടിച്ചിരുന്നു.

ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും മർദനവും അഴിച്ചുവിട്ട് തടയാൻ ശ്രമിച്ചെങ്കിലും പോലീസ് ബാരിക്കേഡുകൾ മറികടന്ന് പെൺകുട്ടികളടക്കമുള്ള യുവസംഘം പാർലമെന്റിന്റെ കവാടങ്ങൾക്കരികിലെത്തിയിരുന്നു. പോലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധിയടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ചരിത്രത്തിലെ ‘ഏറ്റവും യുവജന വിരുദ്ധ’ പ്രധാനമന്ത്രി എന്ന് രാഹുൽ വിശേഷിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...