വടശ്ശേരിക്കരയിലെ വാട്ടര്‍ എ.റ്റി.എമ്മുകള്‍ നശിച്ചതോ … നശിപ്പിച്ചതോ ?

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കിയ വാട്ടര്‍ എ.റ്റി.എം പദ്ധതി പൂര്‍ണ്ണ പരാജയം. വലിയ പ്രചാരണത്തോടെ ഉദ്ഘാടനം നടത്തിയ രണ്ട് വാട്ടര്‍ എ.റ്റി.എമ്മുകളാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രവര്‍ത്തന രഹിതമായത്. പേരിനും പ്രശസ്തിക്കും വേണ്ടി പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിച്ച് ഓരോ പദ്ധതികള്‍ ആരംഭിക്കുകയും പത്ര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നുകഴിഞ്ഞാല്‍ പിന്നീട് ആ പദ്ധതി മറന്നുകളയുകയും ചെയ്യുന്നതാണ് പഞ്ചായത്ത് ഭരണസമിതിയുടെ നടപടി. ഇതിനെ അഴിമതിയായി മാത്രമേ കാണുവാന്‍ കഴിയൂവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ അഴിമതിക്കെതിരെ അന്വേഷണം നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. ജനങ്ങളെ വിഡ്ഢികളാക്കുന്ന വടശ്ശേരിക്കര ഗ്രാമ പഞ്ചായത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്.

വടശ്ശേരിക്കര ടൗണിലും ചെറുകാവ് ക്ഷേത്രത്തിന് സമീപത്തുമായി രണ്ട് വാട്ടര്‍ എ.റ്റി.എമ്മുകളാണ് വടശ്ശേരിക്കര ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ചത്. ഇതില്‍ ആദ്യം സ്ഥാപിച്ച എ.റ്റി.എം കാലങ്ങളായി പ്രവര്‍ത്തന രഹിതമാണ്. ഒരെണ്ണം അടുത്തകാലം വരെ പ്രവര്‍ത്തിച്ചിരുന്നു. ശബരിമല തീര്‍ഥാടകരും സ്കൂള്‍ വിദ്യാര്‍ത്ഥികളും ഓട്ടോ ടാക്സി ജീവനക്കാരും തൊഴിലാളികളും ഏറെ ആശ്രയിച്ചിരുന്നതാണ് ഈ വാട്ടര്‍ എ.റ്റി.എമ്മുകളെ. ഇവ പ്രവര്‍ത്തിച്ചു തുടങ്ങിതോടെ കടകളിലെ കുപ്പിവെള്ളം വില്‍പ്പന ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനെതിരെ ചില സാമൂഹ്യവിരുദ്ധര്‍ തലപൊക്കുകയും രാത്രിയുടെ മറവില്‍  വാട്ടര്‍ എ.റ്റി.എമ്മുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ പരാതികൊടുക്കുവാനോ വാട്ടര്‍ എ.റ്റി.എമ്മുകള്‍ക്ക് സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തുവാനോ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. ഇതിനുപിന്നില്‍ കുപ്പിവെള്ള കമ്പനികളുടെയും കച്ചവടക്കാരുടെയും അവിഹിത ഇടപെടല്‍ ഉണ്ടെന്നും സംസാരമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...