യുക്രെയ്ന്‍ നഗരങ്ങളില്‍ അഗ്നി വര്‍ഷിച്ച്‌ റഷ്യ

For full experience, Download our mobile application:
Get it on Google Play

കിവ്: ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച്‌ യുക്രെയ്ന്‍ നഗരങ്ങളില്‍ അഗ്നി വര്‍ഷിച്ച്‌ റഷ്യ. നിരവധി പട്ടണങ്ങളാണ് ഒരേ ദിവസം റഷ്യന്‍ മിസൈലുകളില്‍ വിറച്ചത്. ദക്ഷിണ മേഖലയിലെ നികോപോളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബോംബറുകളെത്തിയപ്പോള്‍ മരണം 37 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിപ്രോ നദിക്കരയിലെ പട്ടണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുമുണ്ടെന്ന് യുക്രെയ്ന്‍ അടിയന്തര വിഭാഗം അറിയിച്ചു. നഗരത്തില്‍ ഒരു വ്യവസായകേന്ദ്രത്തിലും തൊട്ടുചേര്‍ന്ന തെരുവിലുമാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നതിനു പുറമെ വാഹനങ്ങളും ചാമ്പലായി. വെള്ളിയാഴ്ച നികോപോളിന് സമീപം നിപ്രോ പട്ടണത്തിലും ആക്രമണമുണ്ടായി. ഇവിടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ ഖാര്‍കിവിനു സമീപം ചുഹുയിവില്‍ നടന്ന ആക്രമണത്തില്‍ 70കാരിയുള്‍പെടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. താമസ കെട്ടിടം, സ്കൂള്‍, കട എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഡോണെറ്റ്സ്കില്‍ 10ഓളം കേന്ദ്രങ്ങളിലും വെള്ളിയാഴ്ച ആക്രമണമുണ്ടായി. ഇവിടെ എട്ടു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിങ്കടലിലെ റഷ്യന്‍ അന്തര്‍വാഹിനിയില്‍നിന്ന് തൊടുത്ത മിസൈല്‍ പതിച്ച്‌ വിനിറ്റ്സിയ പട്ടണത്തില്‍ ഓഫിസ് കെട്ടിടം തകര്‍ന്നു. ആക്രമണത്തില്‍ 23 പേര്‍ മരിച്ചു. അതിനിടെ, യുക്രെയ്നില്‍നിന്ന് ധാന്യ കയറ്റുമതിക്ക് റഷ്യ ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞതായി സൂചന. തുര്‍ക്കിയുടെ കാര്‍മികത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. കരാറില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ധാന്യം കയറ്റുമതിചെയ്യാനുള്ള അനുമതി മാത്രമാണെന്നും ഇത് സമാധാന കരാറല്ലെന്നും റഷ്യ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തി ; യുവതിയുടെ പരാതിയിൽ എസ്‌എഫ്‌ഐ നേതാവിനെതിരെ...

0
കണ്ണൂർ: വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ...

കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വീണ്ടും കാലാവധി നീട്ടി...

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടർ സ്ഥാനത്ത്...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. മലയാളികൾ...