എസ്.മനു കേരള ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി മുതിര്‍ന്ന അഭിഭാഷകൻ എസ്.മനു ചുമതലയേറ്റു. രാവിലെ 10.30 ന് ഹൈക്കോടതിയിലെ എഎസ്ജി ഓഫിസിലായിരുന്നു ചടങ്ങ്. മുന്‍ അസിസ്റ്റന്റ് സോളിസിറ്റർ ജനറല്‍ അഡ്വ.പി.വിജയകുമാര്‍, സീനിയര്‍ പാനല്‍ കൗണ്‍സല്‍ ടി.സി കൃഷ്ണ, മറ്റു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ അസിസ്റ്റന്റ് സോളിസിറ്റർ ജനറല്‍ പി.വിജയകുമാര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എസ്.മനു ചുമതലയേറ്റത്.

ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന മുഖ്യ ചുമതലയാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറലിന്റേത്. കോട്ടയം ആനിക്കാട് സ്വദേശിയാണ്. കേരള സർവകലാശാലയിൽനിന്നു നിയമ ബിരുദവും, അണ്ണാമലൈ സർവകലാശാലയിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1998 ൽ ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. 2016 മുതൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഡിആർഐ, കസ്റ്റംസ്, സെൻട്രൽ എക്‌സൈസ് എന്നിവയുടെയും സീനിയർ സ്റ്റാൻഡിങ് കൗൺസിലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....