തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എംഎം മണി : എസ് രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : എംഎം മണി ഉള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. തന്നെ പുറത്താക്കാന്‍ നേതൃത്വം കൊടുത്തത് എംഎം മണിയാണ്. പാര്‍ട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എംഎം മണി ജാതിപേര് ഉപയോഗിച്ച്‌ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്‍റെ കൂടെ നില്‍ക്കുന്ന ആളുകളെ കള്ളക്കേസില്‍ കൊടുക്കാന്‍ സിപിഎം പ്രാദേശിക ഘടകം ശ്രമിക്കുന്നു. പലരെയും കള്ളക്കേസില്‍ കുടുക്കി അകത്താക്കുന്ന സാഹചര്യമുണ്ടായി. ഇതെല്ലാം ജില്ലാ ഘടകത്തിന്റെ കൂടി നേതൃത്വത്തോടെയാണ്. പ്രാദേശിക നേതാവ് കെ വി ശശിയാണ് ഇതിനെല്ലാം പിന്നില്‍. പാര്‍ട്ടി പുറത്താക്കിയാലും സിപിഎം വിടുന്നില്ല. സിപിഎം വിടുന്നുവെന്ന പ്രചരണം തെറ്റാണ്. മറ്റു പല പാര്‍ട്ടികളില്‍ നിന്നും ക്ഷണം ഉണ്ടായി. ഇപ്പോള്‍ അതൊന്നും സ്വീകരിക്കുന്നില്ല. മെമ്പര്‍ഷിപ്പിനായി സംസ്ഥാന കമ്മിറ്റിയെ സമീപിക്കില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...