ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജി സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാര്‍. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സുധാകരനെ വെല്ലുവിളിച്ചുകൊണ്ടാണ് സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വത്ത് വകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയ്യാറുണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും 50 ലക്ഷം മാറ്റിയത് എന്തിന് വേണ്ടിയാണെന്നും നോമിനേഷനില്‍ പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും അദ്ദേഹം സുധാകരനോട് ചോദിക്കുന്നു. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവെച്ചത് തെറ്റല്ലേ എന്നും സുരേഷ് കുമാര്‍ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
മിസ്റ്റർ ജി സുധാകരൻ, താങ്കൾക്ക് എതിരെ ഞാൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളോട് വളച്ചു കെട്ടില്ലാതെ നേരെ ഉത്തരം പറയുമോ? ഞാൻ പരാതിയിൽ ഉറച്ചു നിൽക്കുന്നു.. താങ്കൾ തെരഞ്ഞെടുപ്പിന്റെ ഒരാഴ്ച്ച മുൻപ് 50 ലക്ഷം ഭാര്യയുടെ പേരിൽ നിന്ന് മാറ്റിയത് നോമിനേഷനിൽ പണം കുറച്ചു കാണിക്കാൻ ആയിരുന്നില്ലേ? ഇത് ജനങ്ങളെ കബളിപ്പിക്കാൻ അല്ലെ? ഒരേ മേൽവിലാസത്തിൽ താമസിക്കുന്ന മകന്റെ സ്വത്ത് വിവരങ്ങൾ താങ്കൾ മറച്ചു വെച്ചത് തെറ്റായ കാര്യം അല്ലെ? സ്വത്തുക്കൾ സുതാര്യമാണെങ്കിൽ താങ്കളുടെയും ഭാര്യയുടെയും മകന്റെയും മരുമകളുടെയും NRI ഉൾപ്പെടെയുള്ള മുഴുവൻ ബാങ്ക് രേഖകളും വെളിപ്പെടുത്താൻ തയ്യാറുണ്ടോ?

നേരത്തെ നാമനിര്‍ദ്ദേശപത്രികയില്‍ സുധാകരന്‍ ബോധിപ്പിച്ച സ്വത്തുവകകള്‍ വ്യാജമാണെന്ന പരാതിയുമായി സുരേഷ് കുമാര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. സത്യവാങ്മൂലത്തില്‍ സാമ്പത്തിക കണക്കുകള്‍ തെറ്റായി കാണിച്ചുവെന്നായിരുന്നു പരാതി. ബാങ്ക് അക്കൗണ്ട് രേഖകളും പരാതിക്കൊപ്പം കൈമാറിയിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...