നിയന്ത്രണങ്ങള്‍ മണ്ഡലകാലത്ത് പൂര്‍ണമായി നീക്കുന്നു – പമ്പാസ്‌നാനം അനുവദിക്കും : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയിലെ ദര്‍ശനത്തിനേര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മണ്ഡലകാലത്ത് പൂര്‍ണമായി നീക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി സന്നിധാനത്ത്  വിരിവെയ്ക്കാന്‍ ഏര്‍പ്പെടുത്തിയ നിരോധനമൊഴികെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  പറഞ്ഞു. നിലയ്ക്കല്‍ അടക്കം വിവിധയിടങ്ങളില്‍ സ്‌പോട്ട് വെര്‍ച്വര്‍ ക്യൂ രജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി.

നിലവില്‍ 25,000 പേരെയാണു ദര്‍ശനത്തിനായി ഒരോ ദിവസവും അനുവദിക്കുന്നത്. രണ്ടുഡോസ് വാക്‌സിനോ, ആര്‍.ടി.പി.സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ള മുഴുവന്‍ പേരെയും മണ്ഡലകാലത്ത് മലകയറാന്‍ അനുവദിക്കും. അറുപത് വയസിനു മുകളിലും 10 വയസിനു താഴെയുമുള്ളവര്‍ക്കുള്ള നിരോധനവും ഉണ്ടാകില്ല. പമ്പാ സ്‌നാനം അനുവദിക്കും. എന്നാല്‍ രാത്രിസമയങ്ങളില്‍ സന്നിധാനത്ത് തങ്ങുന്നതിനുള്ള വിലക്ക് തുടരും.

ഉച്ചയ്ക്കു ശേഷം സന്നിധാനത്തെത്തുന്നവര്‍ക്കു നെയ് തേങ്ങകള്‍ കൗണ്ടറില്‍ നല്‍കി പകരം അഭിഷേകം ചെയ്ത നെയ്യ് വാങ്ങി മടങ്ങാം. ശബരിമല വികസനത്തിന് സാമ്പത്തിക പിന്തുണ തേടി പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും അയല്‍സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണ്. നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ ഭക്തര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...