പഴനി, കോയമ്പത്തൂർ, തെങ്കാശി കെ.എസ്.ആർ.ടി.സി സർവീസുകൾ ഡിസംബർ ഏഴ് മുതൽ പമ്പയിൽനിന്ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സി യുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി അന്തർസംസ്ഥാന ബസ് സർവീസുകൾ ഡിസംബർ ഏഴ് മുതൽ തുടങ്ങും. 12 ബസുകളാണ് അന്തർസംസ്ഥാന സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മധുരയിലേക്കും ചെന്നൈയിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങും. നിലവിൽ പമ്പയിൽനിന്ന് 128 ബസുകളാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിപ്പിക്കുന്നത്. ഡിസംബർ 12ഓടെ 99 ബസുകൾ കൂടി സർവീസിനെത്തും.

നിലയ്ക്കൽ – പമ്പ റൂട്ടിൽ തീർഥാടകർക്കായി കെ.എസ്.ആർ.ടി.സി 24 മണിക്കൂറും ചെയിൻ സർവീസ് നടത്തുന്നുണ്ട്. നവംബർ 16 മുതൽ ഡിസംബർ ഒന്ന് വരെ 4,52,698 യാത്രക്കാരാണ് ചെയിൻ സർവീസ് ഉപയോഗപ്പെടുത്തിയത്. രാത്രി ഏഴ് മുതൽ 12 മണി വരെ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ബസുകൾക്ക് പ്രവേശനമില്ല. പക്ഷേ, പമ്പയിൽനിന്ന് തിരിച്ച് നിലയ്ക്കലിലേക്ക് ഈ സമയങ്ങളിലും ചെയിൻ സർവീസുണ്ട്. നിലയ്ക്കലിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള ബസ് സർവീസും ഈ സമയത്തുണ്ട്.

ജൻറം നോൺ എ.സി 4191, ജൻറം എസി 1525, സൂപ്പർ ഫാസ്റ്റ് 56, സൂപ്പർ ഡീലക്‌സ് 152 ഉൾപ്പെടെ 11640 ട്രിപ്പുകളാണ് കെ.എസ്.ആർ.ടി.സി നിലയ്ക്കൽ – പമ്പ റൂട്ടിൽ ഓടിച്ചത്. പമ്പ ബസ്‌സ്‌റ്റേഷനിൽനിന്ന് 80 ജൻറം നോൺ എസി, 30 ജൻറം എ.സി, മൂന്ന് ഷോർട്ട് വീൽ ബേസ്, 10 സൂപ്പർ ഡീലക്‌സ്, അഞ്ച് സൂപ്പർ ഫാസ്റ്റ് ബസുകളടക്കമാണ് 128 ബസുകൾ സർവീസ് നടത്തുന്നത്.

പമ്പയിൽനിന്ന് നേരിട്ട് ചെങ്ങന്നൂരിലേക്ക് 35, കോട്ടയം 10, തിരുവനന്തപുരം 10, എറണാകുളം ഏഴ്, പത്തനംതിട്ട നാല്, കുമളി നാല്, എരുമേലി നാല് എന്നിങ്ങനെയാണ് പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തുന്ന ശരാശരി ട്രിപ്പുകൾ. 306 ജീവനക്കാരാണ് രാപകൽ ഭേദമില്ലാതെ, ശബരിമല തീർഥാടനം സുഗമമാക്കാൻ ജോലി ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...