ശബരിമല പോസ്റ്റ് ഓഫീസിൽനിന്ന് വാങ്ങാം ഗംഗാജലം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പവിത്രമായ ഗംഗാജലം ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസിൽ നിന്ന് വാങ്ങാം. ഗംഗാജലം ഗംഗോത്രിയിൽനിന്നും ഋഷികേശിൽനിന്നും സംഭരിച്ച് ഇന്ത്യ പോസ്റ്റ് പാക്ക് ചെയ്ത് വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഋഷികേശിൽനിന്നുള്ള 500 മില്ലി ലിറ്റർ ഗംഗാജലത്തിന് 22 രൂപയാണ് വില. ഗംഗോത്രിയിൽനിന്നുള്ള 200 മില്ലി ലിറ്റർ ഗംഗാജലം 25 രൂപയ്ക്കും 250 മില്ലി ലിറ്റർ ഗംഗാജലം 30 രൂപയ്ക്കും ലഭിക്കും.

കൂടാതെ ഏത് ബാങ്കിൽ അക്കൗണ്ട് ഉള്ളയാൾക്കും നേരിട്ട് ആധാർ കാർഡുമായി ചെന്ന് പണം പിൻവലിക്കാനും ഇവിടെ സംവിധാനമുണ്ട്. വിരലടയാളം പരിശോധിച്ച് ഉറപ്പുവരുത്താനായി അക്കൗണ്ട് ഉടമ തന്നെ എത്തണം. ഏത് കമ്പനിയുടെ മൊബൈൽ റീചാർജിനും പോസ്റ്റ് ഓഫീസിനെ സമീപിക്കാം.

ഇതിനൊപ്പം ഇന്ത്യ പോസ്റ്റിന്റെ അക്കൗണ്ട് തുറക്കാനും പണമടയ്ക്കാനും സൗകര്യമുണ്ട്. കൂടാതെ പോസ്റ്റ് ഓഫീസിന്റെ സാധാരണ സേവനങ്ങളായ മണി ഓർഡർ, സ്പീഡ് പോസ്റ്റ്, പാഴ്‌സൽ എന്നിവയുമുണ്ട്. അപ്പം, അരവണ എന്നിവ പാഴ്‌സലായി ഇവിടെ നിന്ന് അയക്കാം. തപാൽ വകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയും ഇവിടെയുണ്ട്. ഇതിനെല്ലാം പുറമെ, ശബരിമല പോസ്റ്റ് ഓഫീസിന്റെ സവിശേഷമായ പതിനെട്ടാം പടിക്കുമുകളിലുള്ള അയ്യപ്പന്റെ മുദ്ര പതിച്ച ഒരു പോസ്റ്റ് കാർഡ് നിങ്ങൾക്ക് പ്രിയപ്പെട്ടവർക്ക് അയക്കുകയുമാവാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...