പമ്പയിൽ വാഹന പാർക്കിങ്ങിന്​ ഭീഷണിയായി മണ്ണിടിച്ചിൽ തുടരുന്നു ; ഭിത്തി നിര്‍മ്മാണം ഒച്ചിഴയുന്ന വേഗത്തില്‍

For full experience, Download our mobile application:
Get it on Google Play

ശ​ബ​രി​മ​ല: പ​മ്പ​യി​ലെ വാ​ഹ​ന​ പാ​ർ​ക്കി​ങ്ങി​ന്​ ഭീ​ഷ​ണി​യാ​യി ഹി​ൽ​ടോ​പ്പി​ലെ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു. പ​മ്പ ത്രി​വേ​ണി​യി​ലേ​ക്കാ​ണ്​​ മ​ണ്ണ്​ പ​തി​ക്കു​ന്ന​ത്. ഇ​വി​ടെ ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ഇതു​മൂ​ലം ​വാ​ഹ​ന​ങ്ങ​ൾ പ​മ്പ​യി​ലേ​ക്ക്​ ക​ട​ന്നുവരുന്നത് തടയുകയാണ്. ഇ​ത്ത​വ​ണ​യും പ​മ്പ​യി​ൽ വാ​ഹ​ന പാർക്കി​ങ്​​ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ്​ പോ​ലീ​സ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​ർ വാ​ഹ​ന​ങ്ങ​ൾ നി​ല​ക്ക​ലി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത​ശേ​ഷം പ​മ്പ​യി​ലേ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബസിൽ എ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. പ​മ്പ​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാ​ൻ ഹി​ൽ​ടോ​പ്പി​ലാ​ണ്​ കൂടു​ത​ൽ സ്ഥ​ല​മു​ള്ള​ത്. 2018ലെ ​പ്ര​ള​യ​ത്തി​ലാ​ണ്​ ഹി​ൽ​ടോ​പ്പി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഇ​വി​ടെ  മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ത്രി​വേ​ണി​യി​ൽ ന​ദി​യി​ലേ​ക്കാ​ണ്​ മ​ണ്ണ്​ പ​തി​ക്കു​ന്ന​ത്. ന​ദീ​തീ​ര​ത്ത്​ ശ​ക്ത​മാ​യ ഭി​ത്തി​നി​ർ​മ്മി​ച്ച്​ ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്​ പോം​വ​ഴി. ര​ണ്ടു​വ​ർ​ഷ​മാ​യി​ട്ടും ഭി​ത്തി​നിർമാണം പ​കു​തി പോ​ലു​മാ​യി​ല്ല. 2018ലെ ​പ്ര​ള​യ​ശേ​ഷം തീ​ർ​ഥാ​ട​ന​കാ​ല​ത്ത്​​ മ​ണ​ൽ​ചാ​ക്ക്​ അ​ടു​ക്കി​യാ​ണ്​ ഹി​ൽ​ടോ​പ്പി​ലെ മ​ണ്ണി​ടി​ച്ചി​ൽ ത​ട​യാ​ൻ ശ്ര​മി​ച്ച​ത്. വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തോ​ടെ ഇ​ത്​ പാ​ഴ്​​വേ​ല​യാ​യി.

മ​ണ​ൽ നി​റ​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ലാ​സ്​​റ്റി​ക്​ ചാ​ക്കു​ക​ളു​ടെ അ​വ​ശി​ഷ്​​ടം പ​മ്പാ​ന​ദി​യെ മ​ലി​ന​മാ​ക്കു​ക​യും ചെയ്​​തു. തു​ട​ർ​ന്നാ​ണ്​ ഭി​ത്തി​നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ്​ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നു​കോടി​യി​ൽ​പ​രം രൂ​പ​ക്കാ​ണ്​ ക​രാ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ മ​ഴ​യ​ത്ത്​ നി​ല​ക്ക​ലി​നും ചാലക്കയത്തിനുമി​ട​യി​ൽ റോ​ഡി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തോ​ടെ പാ​റ​കൊ​ണ്ടു​വ​രു​ന്ന​ത്​ നി​ല​ച്ച​തും ഭി​ത്തി​നിർമാണ​ത്തി​ന്​ ത​ട​സ്സ​മാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...