തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രനെ പിന്തുണച്ച് പിണറായി വിജയന്‍. കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയന്‍ തൃശൂരില്‍ പറഞ്ഞു. ശബരിമല കേസില്‍ എന്‍എസ്എസ് കോടതിയില്‍ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കിയെന്നാണ് കാനം പറഞ്ഞത്.
ഇതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നാമജപഘോഷ യാത്രയടക്കം നടത്തിയിരുന്നു. അതേസമയം, വിശ്വാസിക്ക് വിശ്വാസിയായി ജീവിക്കാം. എന്‍എസ്എസസ് നിലപാട് അവസരവാദമല്ല. ശബരിമലയില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നാലും ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്ന് സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.