ശബരിമലയിലെ പൂജകൾ ; ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ശബരിമലയിലെ പൂജകൾ ഭക്തർക്ക് ഓൺലൈനിലൂടെ ഇന്ന് മുതൽ ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് പൂജകൾ ബുക്ക് ചെയ്യേണ്ടത്. സന്നിധാനത്തെ ഓൺലൈൻ അക്കോമഡേഷൻ ബുക്കിംഗും  ആരംഭിക്കും. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് ലഭ്യമാവുക. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ശബരിമല സീസണ്‍ പ്രമാണിച്ച് ചെന്നൈ സെന്‍ട്രലില്‍ നിന്നും എഗ്മൂരില്‍ നിന്നും കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഈ മാസം 14 മുതല്‍ ജനുവരി 16 വരെ എല്ലാ വെള്ളിയാഴ്ചകളിലും എഗ്മൂരില്‍ നിന്നുള്ള ഈ ട്രെയിന്‍ ഓടും. ശനിയാഴ്ചകളിലാണ് തിരിച്ചുള്ള സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 11.55ന് എഗ്മൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലരയ്ക്ക് കൊല്ലത്തെത്തും. ശനിയാഴ്ചകളില്‍ രാത്രി 7.35ന് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പന്ത്രരണ്ടിന് ചെന്നൈ എഗ്മൂരില്‍ എത്തും.

ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലുമാണ് ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍. ഈ മാസം 16 മുതല്‍ ജനുവരി 24 വരെയുള്ള എല്ലാ ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ട്രെയിന്‍ സര്‍വീസ് നടത്തും. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് തിരിച്ചുള്ള സര്‍വ്വീസ്. രാത്രി 11.50ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് വൈകീട്ട് നാലയ്ക്ക് കൊല്ലത്തെത്തും. വൈകീട്ട് ആറരയ്ക്ക് കൊല്ലത്തു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...