മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. ഇന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നടയടയ്കുന്നതോടെ പതിനെട്ട് ദിവസം നീണ്ടുനിന്ന ദര്‍ശനകാലത്തിനാണ് സമാപനമാവുക. മൂന്നര ലക്ഷത്തോളം ഭക്തരാണ് ശബരിമലയില്‍ ഇന്നലെ വരെ ദര്‍ശനം നടത്തിയത്. 40963 ഭക്തരാണ് ഇന്നലെ ഒരുദിവസം ശബരിമലയില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സാന്നിധാനത്ത് വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. മണ്ഡല മകരവിളക്ക് കാലത്തെ ഓര്‍മ്മിപ്പിക്കുംവിധം സന്നിധാനത്ത് അയ്യപ്പ ഭക്തര്‍ തിങ്ങി നിറഞ്ഞു.

പത്താം തീയതി വരെ തിരക്ക് കുറവായിരുന്നു, എന്നാല്‍ ഇതിന് ശേഷം ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തര്‍ കൂടുതലായി എത്തി. മാളികപ്പുറങ്ങളും കുഞ്ഞുമാളികപ്പുറങ്ങളും കന്നിഅയ്യപ്പന്‍മാരും ഈ സീസണിലും എത്തി. ഇനി ഇടവമാസ പൂജകള്‍ക്കായി മേയ് പതിനാലിന് നട തുറക്കും. ശബരിമല ഔദ്യോഗിക വെബ് സൈറ്റ് വഴി ബുക്ക് ചെയ്താണ് ഭക്തര്‍ ദര്‍ശനം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...