ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ഇനി ദേവസ്വത്തിന്റെ പരിധിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ തീരുമാനം. പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പോലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉണ്ടാവും. വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ച് 2022 മേയ് മാസത്തിലാണ് കോടതി ദേവസ്വം ബോര്‍ഡിന് അനുകൂലമായി വിധി പറഞ്ഞത്.

വെർച്ച്വൽ ക്യൂ നിയന്ത്രണം നിലവിൽ പോലീസാണ് നിർവ്വഹിച്ചിരുന്നത്. ഇനി അടിയന്തിര ഘട്ടങ്ങളിൽ മാത്രം പോലീസിന് വെർച്ച്വൽ ക്യൂ സംവിധാനം ഉപയോഗിക്കാം. എന്നാൽ വെർച്വൽ ക്യൂ സംവിധാനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ദേവസ്വത്തിനായിരിക്കും. ഇതോടൊപ്പം വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പ്  വരുത്തണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിച്ച് തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ഓണ്‍ലൈന്‍ വഴി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ചെയ്യാന്‍ തീർത്ഥാടകർക്ക് സാധിക്കും. ഇതിലൂടെ തീര്‍ത്ഥാടകരുടെ നിരയും ക്രമവും നേരത്തെ നിശ്ചയിച്ച് ദര്‍ശനത്തിന് പ്രത്യേക സമയം അനുവദിക്കുകയായിരുന്നു ചെയ്തു വന്നിരുന്നത്.

വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ നല്ല ഉദ്ദേശ്യം മാത്രമാണുള്ളതെന്നും ശബരിമല തീർത്ഥാടകരുടെ സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നതെന്നും വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ 2011 ലാണ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നതെന്നും പുല്ലുമേട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സംവിധാനം ശബരിമലയിൽ ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. 2011 മുതല്‍ വെര്‍ച്വല്‍ ക്യു നിലവിലുണ്ടെന്നും ഇതുവരെ കാര്യമായ പരാതികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...