അടുത്ത 50 വര്‍ഷവും ഞാന്‍ ഇവിടെ ഉണ്ടാകും ; ഒളിയമ്പുമായി സച്ചിൻ പൈലറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഒളിയമ്പുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെ സച്ചിന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അടുത്ത 50 വര്‍ഷത്തേക്ക് താൻ ഇവിടെ തന്നെയുണ്ടാകും എവിടേക്കും പോകുന്നില്ല. ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ ചെയ്ത് തീര്‍ക്കും എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്.

20 കൊല്ലം വരെ ഗെലോട്ട് രാഷ്ട്രീയ രംഗത്ത് ഉണ്ടാകുമെന്നും സച്ചിൻ പറഞ്ഞു. അശോക് ഗെലോട്ടിനുള്ള മറുപടിയായാണ് സച്ചിന്റെ പ്രതികരണത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോൺഗ്രസ് ഉന്നത നേതൃത്വം ഇടപെട്ട് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള പ്രശ്‌നങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നെങ്കിലും സച്ചിനും പക്ഷവും ഗെലോട്ടിനെതിരെയുള്ള എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. പഞ്ചാബില്‍ നേതൃമാറ്റം നടന്നതിന് പിന്നാലെ രാജസ്ഥാനിലും നേതൃമാറ്റം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ അവസാനം സച്ചിന്‍ കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗന്ധിയേയും രാഹുല്‍ ഗാന്ധിയേയും കണ്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...