നമ്പർ 18 ഹോട്ടൽ പോക്‌സോ കേസ് ; റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോക്‌സോ കേസില്‍ നമ്പര്‍ പതിനെട്ട് ഹോട്ടല്‍ ഉടമ വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്‌സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പീഡന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് നേരത്തെ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഡിജെ പാര്‍ട്ടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് റോയ് വയലാട്ടിനെതിരെ പോലീസ് കേസെടുത്തത്. പതിനേഴുകാരിയായ മകളെ ബലംപ്രയോഗിച്ച്‌ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തി. പോലീസില്‍ പരാതി നല്‍കിയാല്‍ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു. മുന്‍ മിസ് കേരളയടക്കം വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലും റോയ് വയലാറ്റും സൈജു തങ്കച്ചനും പ്രതികളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...