കാനം രാജേന്ദ്രന്റെ പ്രസ്താവന പഴകി തുരുമ്പിച്ച പല്ലവി : ജോസഫ് എം. പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വികസനത്തെ എതിർക്കാൻ യു.ഡി.എഫും ബി.ജെ.പിയും എസ്.ഡി.പി.ഐയും ചേർന്ന് പുതിയ രാഷ്ട്രീയസഖ്യം രൂപപ്പെടുത്തുകയാണെന്ന സി. പി. ഐ. സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന പഴകി തുരുമ്പിച്ച പല്ലവിയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കെ – റെയിലി നെതിരെ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ട് കാനം രാജേന്ദ്രന് കത്തെഴുതിയ സി. പി. ഐ യുടെ പ്രമുഖ നേതാക്കളായിരുന്ന സി. അച്യുതമേനോൻ, എം. എൻ. ഗോവിന്ദൻ നായർ, എൻ . ഇ. ബലറാം, ഉണ്ണിരാജ, ശർമ്മാജി, വി. വി. രാഘവൻ തുടങ്ങിയവരുടെ മക്കളും യുവകലാസാഹിതിയുമൊക്കെ ഇതിൽ ഏത് ഗണത്തിൽ പെട്ടവരാണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കണം.

പാർട്ടി കമ്മിറ്റിയിൽ തന്നെ പദ്ധതിക്ക് പുനരാലോചന വേണമെന്നും പ്രകടനപത്രികയിൽ ഇതു ഉൾപ്പെടുത്തുമ്പോൾ ആ സബ്കമ്മിറ്റിയിലെ പാർട്ടി പ്രതിനിധി വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയ പാർട്ടി നേതാക്കൾ ഇതിൽ പെടുമോ എന്നും അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ഒരുവശത്ത് സാമൂഹ്യ ആഘാത പഠനവും പരിസ്ഥിതി ആഘാത പഠനവും നടക്കുന്നതേയുള്ളൂ എന്നു പറയുകയും മറുവശത്ത് ആരെതിർത്താലും പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞ് പോലീസ് ബലപ്രയോഗത്തിലൂടെ കുറ്റി നാട്ടുകയും ചെയ്യുന്നത് ആരെ പറ്റിക്കാനാണ്? അപ്പോൾ സാമൂഹിക ആഘാത പഠനവും പാരിസ്ഥിതിക ആഘാത പഠനവും വെറും അപ്പച്ചന്റെ തമാശ മാത്രമാണോ? കേരളീയ സമൂഹത്തിന്റെ പൊതു അഭിപ്രായം കണക്കിലെടുത്ത് വിനാശകരമായ ഈ പദ്ധതി വേണ്ടെന്നുവെച്ച് ബദൽ മാർഗങ്ങൾ ആരായാണമെന്നു നിർദ്ദേശിക്കാനുള്ള ആർജ്ജവം പ്രകടിപ്പിക്കുമോ എന്നാണ് അറിയേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...