മന്ത്രി സജി ചെറിയാന് വിദേശയാത്രാനുമതി നിഷേധിച്ച് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ദില്ലി: കേന്ദ്രസര്‍ക്കാര്‍ മന്ത്രി സജി ചെറിയാന് വിദേശയാത്ര അനുമതി നിഷേധിച്ചു. മലയാളം മിഷന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ ആയിരുന്നു മന്ത്രി ഗള്‍ഫിലേക്ക് പോകേണ്ടിയിരുന്നത്. നാളെ രാവിലെ അജ്മാനിലും വൈകിട്ട് ബഹ്‌റൈനിലും ആയിരുന്നു മന്ത്രിയുടെ പരിപാടികള്‍ തീരുമാനിച്ചിരുന്നത്. ഇതേതുടര്‍ന്ന് സജി ചെറിയാന്റെ യുഎഇ ബഹ്‌റൈന്‍ യാത്ര റദ്ദാക്കി.

അതേസമയം നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രം വിദേശയാത്രാനുമതി നിഷേധിച്ചിരുന്നു. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച് നാല് ദിവത്തെ സന്ദര്‍ശനമായിരുന്നു നിശ്ചയിച്ചിരുന്നത്. വാര്‍ഷിക നിക്ഷേപ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യുഎഇ യാത്ര. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും പിഎ മുഹമ്മദ് റിയാസും യുഎഇ സന്ദര്‍ശനത്തിനുണ്ടായിരുന്നു. മൂവരും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനും തീരുമാനിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...