മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍മാറി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :ലീഗ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ നിന്ന് സമസ്ത പിന്‍മാറി. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും വിഷയം അടിസ്ഥാനമാക്കി രൂപീകരിക്കുന്ന സമിതിയുമായി മാത്രം സഹകരിക്കാമെന്നും സമസ്ത മുശാവറ യോഗം തീരുമാനിച്ചു. വഖഫ് വിഷയത്തില്‍ പള്ളികളിലെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി തന്നെ അപ്രസക്തമാക്കുന്ന സമസ്തയുടെ തീരുമാനം. രാഷ്ട്രീയ ലക്ഷ്യത്തോടെ ലീഗ് മുന്‍കൈ എടുത്ത് രൂപീകരിച്ച മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയെന്ന സ്ഥിരം സംവിധാനം വേണ്ടെന്നാണ് സമസ്തയുടെ തീരുമാനം..

അടിയന്തിര ഘട്ടങ്ങളില്‍ വിഷയം അടിസ്ഥാനമാക്കി പാണക്കാട് തങ്ങള്‍ക്ക് മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാം. ഈ സമിതിയുമായി മാത്രം സഹകരിക്കും. യോഗത്തില്‍ ആര് പങ്കെടുക്കണമെന്ന് സമസ്ത നേതൃത്വം തീരുമാനിക്കും. എന്നാല്‍ സമസ്ത, സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാകില്ല. കേന്ദ്ര മുശാവറ യോഗത്തിന്റെ തീരുമാനത്തിന് സമസ്ത ഏകോപന സമിതി അംഗീകാരം നല്‍കിയതായി എസ്.വൈ.എസ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകള്‍ക്ക് പ്രാതിനിധ്യമുള്ളതും സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഭാഗമാകേണ്ടെന്ന തീരുമാനത്തിന് പിന്നിലുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ താല്‍പ്പര്യത്തിന് ലീഗ് വഴങ്ങുന്നു എന്ന വിമര്‍ശനത്തിനിടെയാണ് സമസ്തയുടെ തീരുമാനം.

വഖഫ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്കായാണ് മുസ്ലിം ലീഗ് നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്. പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍വാങ്ങിയതായിരുന്നു ആദ്യ തിരിച്ചടി. എന്നാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായി സഹകരിച്ചു. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി വേണ്ടെന്ന സമസ്ത തീരുമാനം വന്നതോടെ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് സമസ്ത അംഗങ്ങള്‍ പൂര്‍ണ്ണമായി വിട്ടുനില്‍ക്കും. സമസ്ത പിന്‍വാങ്ങിയതോടെ ലീഗ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി തന്നെ അപ്രസക്തമായി. രാഷ്ട്രീയമായി ലീഗിന് വലിയ തിരിച്ചടിയാണ് സമസ്തയുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...