മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സമസ്ത. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമനടക്കുന്നെന്നും അതിന് തുടക്കമിട്ടത് വെള്ളാപ്പള്ളി നടശനാണ്, അത് ബാലനിലൂടെ സജി ചെറിയാനിൽ എത്തിയെന്നുമണ് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. കൂടാതെ, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നതണെന്നും മതവും സമുദായവും നോക്കിയാണ് വോട്ടിംഗ് എന്ന പ്രസ്താവന സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രതികരണം പാർട്ടി നിലപാടാണോ എന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കണം. ഉത്തരേന്ത്യയിൽ കേട്ട് കേൾവിയുള്ള മതപരമായ ധ്രുവീകരണമാണ് ലക്ഷ്യമെന്നും സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.

യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാൽ മതിയെന്ന സജി ചെറിയാന്‍റെ പരാമർശമാണ് വിവാദമായത്. ആ സമുദായത്തിൽ അല്ലാത്തവർ ഈ സ്ഥലങ്ങളിൽ എവിടെ നിന്നാലും ജയിക്കില്ല. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞു. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വർഗീയ വത്കരിക്കാനാണ് ശ്രമമെന്നാണ് മന്ത്രി പറഞ്ഞതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ന്യായീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....