ചിപ്പ് ഡിമാൻഡ് കുറയുന്നു ; ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി സാംസംഗ്

For full experience, Download our mobile application:
Get it on Google Play

ചിപ്പ് നിർമ്മാണം പരിമിതപ്പെടുത്താൻ ഒരുങ്ങി പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ സാംസംഗ്. ലാഭത്തിൽ ഇടിവുണ്ടായതോടെയാണ് ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ, വിപണിയിൽ ചിപ്പുകളുടെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയിൽ ഉണ്ടായ മാന്ദ്യമാണ് ചിപ്പ് വിപണി ഇടിയാൻ കാരണമായത്. കമ്പനിയുടെ ത്രൈമാസ പ്രവർത്തന ലാഭത്തിൽ 90 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കമ്പനിയുടെ പ്രവർത്തന ലാഭം 6,000 കോടി ദക്ഷിണ കൊറിയൻ വോൺ ആയിരുന്നു (3,730 കോടി രൂപ). അതേസമയം, മുൻ വർഷം ഇതേ കാലയളവിൽ 14,000,00 ദക്ഷിണ കൊറിയൻ വോൺ (87,054.98 കോടി) ആയിരുന്നു ലാഭം. കോവിഡ് മഹാമാരി കാലത്ത് ആഗോള വിപണിയിൽ ചിപ്പുകളുടെ ഡിമാൻഡ് വർദ്ധിച്ചിരുന്നു. എന്നാൽ, കോവിഡ് ഭീതി വിട്ടകന്നതോടെ ഡിമാൻഡും കുറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് വൻ തോതിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിലാണ് കമ്പനി ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....