ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ പാന്റിനു മുകളില്‍ അടിവസ്ത്രം ധരിച്ചിറങ്ങി യുവാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ പാന്റിനു മുകളില്‍ അടിവസ്ത്രമിട്ട് നടന്ന് യുവാവ്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലും പരിസരത്തും തമാശ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാക്കള്‍. കിളിമാനൂര്‍ താളിക്കുഴി സ്വദേശികളായ യുവാക്കളാണ് ബസ്റ്റാന്‍ഡില്‍ രാവിലെ ആളു കൂടുന്ന സമയത്ത് എത്തി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്.

ആരെയും ശ്രദ്ധിക്കാതെ യുവാവ് നടക്കുകയായിരുന്നു. യാത്രക്കാര്‍ നില്‍ക്കുന്നോ എന്നുപോലും നോക്കാതെ പെണ്‍കുട്ടികളെ ഉള്‍പ്പെടെ തട്ടിയും മുട്ടിയും യുവാവ് ബസ്റ്റാന്‍ഡിലൂടെ സഞ്ചരിക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഈ യുവാവിന്റെ ഇടപെടല്‍ യാത്രക്കാര്‍ക്ക് അസഹ്യമായി തുടങ്ങി. പലരും ഇക്കാര്യം യുവാവിനോട് പറയുകയും ചെയ്തു. എന്നാല്‍ ഇതൊന്നും യുവാവ് കേട്ടതായി ഭാവിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ പോലീസ് എത്തുകയും ഇരുവരെയും പിടികൂടി. പൊതു സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച കുറ്റത്തിന് ഇരുവര്‍ക്കും എതിരെ കേസെടുത്തു. രണ്ട് യുവാക്കളുടെയും അറസ്റ്റും രേഖപ്പെടുത്തി. തുടര്‍ന്ന് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....