പോസ്റ്റ് ഓഫീസ് വഴി പാഴ്‌സലായി സ്വര്‍ണം കടത്താന്‍ ശ്രമം ; മലപ്പുറത്ത് ആറു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മലപ്പുറത്ത് പോസ്റ്റ് ഓഫീസ് വഴി പാഴ്‌സലായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ സ്വര്‍ണമാണ് മുന്നിയൂരില്‍ നിന്ന് പിടികൂടിയത്. 6.300 കിലോ സ്വര്‍ണ്ണമാണ് ഡിആര്‍ഐ പിടികൂടി. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീല്‍, മൂന്നിയൂര്‍ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിര്‍, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചിയില്‍ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാര്‍സലുകളില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. കസ്റ്റസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വര്‍ണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആര്‍ഐ അന്വേഷിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....