പത്തനംതിട്ട : സംയുക്ത ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൌരത്വ സംരക്ഷണ റാലിയും ബഹുജന സമ്മേളനവും ശനിയാഴ്ച പത്തനംതിട്ടയില്‍ നടക്കും.
ജനുവരി 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധറാലി നഗരം ചുറ്റി പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജമാഅത്ത് പ്രസിഡണ്ട് ഹാജി എച്ച് ഷാജഹാൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, വീണാ ജോര്‍ജ്ജ് എം.എല്‍.എ, റിട്ട. ജസ്റ്റിസ് ബി. കമാൽ പാഷ, അല്‍ ഹാജ് സി.എ, മൂസ മൗലവി മൂവാറ്റുപുഴ, അല്‍ ഹാജ് അബ്ദുള്‍ ഷുക്കൂർ മൗലവി, അൽ ഖാസിമി, അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത, വി എച്ച് അലിയാർ മൗലവി, പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ റോസിലിന്‍ സന്തോഷ് തുടങ്ങിയ നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും.