ശങ്കരകൃതികളാൽ സംഗീത സുരഭിലമാക്കി സംസ്കൃത സർവ്വകലാശാലയിൽ ‘സംഗീതസപര്യ’

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരജയന്തി ആഘോഷങ്ങളെ സംഗീത സുരഭിലമാക്കി സർവ്വകലാശാലയിലെ സംഗീത വിഭാഗം വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് ശങ്കരകൃതികളെ ആസ്പദമാക്കി അവതരിപ്പിച്ച ‘സംഗീതസപര്യ’ ശ്രദ്ധേയമായി. ഗണേശപഞ്ചരത്നം, അന്നപൂർണ്ണാഷ്ടകം, ശിവപഞ്ചാക്ഷര സ്തോത്രം, ഭജഗോവിന്ദം എന്നീ ശങ്കരകൃതികളുടെ സംഗീതാവിഷ്കാരം സർവ്വകലാശാല കാലടി മുഖ്യ കേന്ദ്രത്തിലെ യൂട്ടിലിറ്റി സെന്ററിലുളള സെമിനാർ ഹാളിൽ നടന്നത്. സംഗീത വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനികളായ കെ. ആർ. ആര്യദത്ത, വിഷ്ണുപ്രഭ, എം. എഫിൽ. വിദ്യാർത്ഥിനികളായ ഗോപിക എസ്., മീര ആർ., എം. എ. രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനി അഞ്ജലി എസ്. ഭട്ട്, അധ്യാപകരായ അനന്തുലാൽ (വയലിൻ), അരുൺകുമാർ പി. ( മൃദംഗം) എന്നിവർ സംഗീതസപര്യയിൽ പങ്കെടുത്തു.

സംസ്കൃത സർവ്വകലാശാലയിൽ സപ്തദിന ശില്പശാല 13ന് തുടങ്ങും
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പുരാതന ലിപികളെക്കുറിച്ച് പഠിപ്പിക്കുന്നതിനുളള ഏഴ് ദിവസത്തെ ശില്പശാല 2022 മെയ് 13 മുതൽ 19 വരെ സർവ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തുന്നു. രജിസ്ട്രേഷൻ ഫീസ് 1000/-രൂപ. സംസ്കൃതം, ചരിത്രം. മലയാളം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുളളവർക്കാണ് മുൻഗണന.

ശില്പശാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2022 മെയ് 10ന് മുമ്പായി രജിസ്ട്രേഷൻ ഫീസ് അടച്ച് ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് ഗൂഗിൾ പേ/അക്കൗണ്ട് പേ എന്നിവ വഴി അടയ്ക്കാവുന്നതാണ്. അക്കൗണ്ട് നമ്പർ 720802010002394 (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ), ‍ഡോ. അജിത്കുമാർ കെ. വി. ഐ.എഫ്.എസ്.സി- UBIN0572080.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

0
ആലപ്പുഴ: കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം....

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

കോന്നി ആനത്താവളത്തില്‍ ആനസവാരി നിലച്ചിട്ട് ഏഴുവര്‍ഷം : നിര്‍ത്തലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ...

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്ന...