Sunday, April 20, 2025 1:32 pm

സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പേരില്ലാത്തവരെ ഉള്‍പ്പെടുത്തി ചരിത്രത്തിന്റെ ഭാഗമാക്കാന്‍ സംഘപരിവാര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സ്വാതന്ത്ര്യസമരചരിത്രത്തിൽ പേരുവരാത്തവരെ കണ്ടെത്തി രേഖയാക്കാൻ തയ്യാറെടുത്ത് സംഘപരിവാർ സംഘടനകൾ. വിവിധ സമരങ്ങളിൽ പങ്കെടുത്ത് മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ച് പട്ടികതയ്യാറാക്കി ചരിത്രത്തിന്റെ ഭാഗമാക്കാനാണ് ശ്രമം. വിദ്യാർഥിസംഘടനയായ എ.ബി.വി.പി യ്ക്കാണ് ചുമതല. കേരളം ഉൾപ്പെടെയുള്ള മുഴുവൻ സംസ്ഥാനങ്ങളിലും വിവരശേഖരണം നടത്തി സംസ്ഥാന-ദേശീയ തലങ്ങളിലാണ് പുസ്തകം തയ്യാറാക്കുക.

ഇതിനായി മുഴുവൻ ഗ്രാമങ്ങളിലും സഞ്ചരിച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരെക്കുറിച്ച് പ്രദേശവാസികളിൽനിന്നും വിവിധ സ്ഥാപനങ്ങളിൽനിന്നും വിവരങ്ങൾ തേടും. പ്രദേശിക പ്രസിദ്ധീകരണങ്ങൾ, പഴയ പുസ്തകങ്ങൾ, മ്യൂസിയങ്ങളിൽനിന്ന് കിട്ടാൻ സാധ്യതയുള്ള പഴയ നോട്ടീസുകൾ, രേഖകൾ എന്നിവ വിവരശേഖരണത്തിന് ഉപാധികളാക്കും. എ.ബി.വി.പി യുടെ നഗര, താലൂക്ക് സമിതികളുടെ നേതൃത്വത്തിലായിരിക്കും പ്രദേശികതല വിവരശേഖരണം നടത്തുക.

ഡിസംബറിൽ നടക്കുന്ന എ.ബി.വി.പി യുടെ ദേശീയ സമ്മേളനത്തിൽ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. മാപ്പിള കലാപം ഉൾപ്പെടെയുള്ള ചരിത്രസമരത്തോടും സ്വാതന്ത്ര്യസമര പട്ടികയോടുമുള്ള സംഘപരിവാർ സംഘടനകളുടെ അതൃപ്തിയാണ് നീക്കത്തിനുപിന്നിലെന്നാണ് സൂചന. ആദ്യകാല ചരിത്രപുസ്തകങ്ങളിൽ പലരുടെയും പേരുകൾ വിട്ടുപോയിട്ടുണ്ടെന്നും പലപ്പോഴും ചരിത്രത്തെ വളച്ചൊടിച്ചെന്നുമാണ് സംഘപരിവാർ സംഘടനകൾ വാദിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

0
ചെന്നൈ : സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി...

കോൺഗ്രസ് ആരെ സ്ഥാനാ‍ർത്ഥിയായി പ്രഖ്യാപിച്ചാലും വിജയിപ്പിക്കും ; ആര്യാടൻ ഷൗക്കത്ത്

0
മലപ്പുറം : പാർട്ടി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ആര്യാടൻ...

ബിജെപി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നത് പൊളിറ്റിക്കൽ പ്രോഗ്രാം ആയി മാറ്റേണ്ടതില്ല : എം...

0
തിരുവനന്തപുരം : ബിജെപി നേതാക്കൾ ഇന്നും ക്രിസ്ത്യൻ ഭവനങ്ങൾ സന്ദർശിക്കുന്നുണ്ട്, അതൊരു...