മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ് ; പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്.

ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്. ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ മോൻസൺ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്. കേസിൽ മോൻസന്റെ അറസ്റ്റ് തിങ്കളാഴ്ചയോട രേഖപ്പെടുത്തും. ഉടൻ തന്നെ മോൻസണെ കസ്റ്റഡിയിലും വാങ്ങും. പെൺകുട്ടിയുടെ മൊഴിപ്രകാരം മോൻസൺ ന്റെ ജീവനക്കാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി വരും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

0
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി...

കോന്നി കല്ലേലിയില്‍ ജനവാസമേഖലയില്‍ പകലും രാത്രിയിലും കാട്ടാനകള്‍

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് പ്രദേശവാസികളെ...

സുനിൽ ടീച്ചര്‍ നിർമ്മിച്ച് നൽകിയ “സ്നേഹഭവനത്തിലെ “അംഗങ്ങളുടെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിർമ്മിച്ച് നൽകിയ പത്തനംതിട്ട, കൊല്ലം...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...