സഞ്ജു കാര്യവട്ടത്ത് കളിച്ചേക്കും ; ലോകകപ്പിന് ശേഷം താരത്തിന് കൂടുതല്‍ സാധ്യത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ത്യന്‍ ജേഴ്‌സിയില്‍ സഞ്ജു സാംസണ്‍ അടുത്ത മാസം തിരുവനന്തപുരത്ത് കളിക്കാന്‍ സാധ്യതയേറി. ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കും. പരമ്പരയില്‍ ഒരു മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലും കളിക്കുന്നുണ്ട്. സ്വന്തം മണ്ണില്‍ സഞ്ജു സാംസണിനായി ആരവം ഉയര്‍ത്താന്‍ മലയാളി ആരാധകര്‍ക്കുള്ള അവസരം കുൂടിയാണിത്. ലോകകപ്പ് ഫൈനലിന് നാലു നാള്‍ കഴിഞ്ഞ് ഓസ്‌ട്രേലിയക്കെതിരെ തുടങ്ങുന്ന ടി20 പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐയില്‍ ധാരണയായി.

സൂര്യകുമാര്‍ യാദവ് ഒഴികെ പ്രധാന ബാറ്റര്‍മാര്‍ ഇല്ലാത്തതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. അഞ്ച്  മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ട്വന്റി 20 ആണ് തിരുവനന്തപുരത്ത് നടക്കുക. ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലാണ് സഞ്ജു അവസാനം ഇന്ത്യക്കായി കളിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ കളിച്ച റുതുരാജ് ഗെയ്കവാദ്, യഷസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിംഗ് എന്നിവരും ടീമിലെത്തിയേക്കും. സൂര്യകുമാറോ അല്ലെങ്കില്‍ റുതുരാജോ ടീമിന്റെ നായകനായേക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...