ജാതി-മത വേർതിരിവുകൾ ഇല്ലാത്ത സമൂഹ നിർമ്മിതിയ്ക്ക് വേണ്ടി പരിശ്രമിക്കണം : ഡോ.ശരണ്‍കുമാര്‍ ലിംബാളെ

For full experience, Download our mobile application:
Get it on Google Play

കാലടി : ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മാറ്റിവച്ച് മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ദളിത്‌ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനും നാസിക്കിലെ വൈ സി എം സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് മുന്‍ ഡയറക്ടറുമായ ഡോ.ശരണ്‍ കുമാര്‍ ലിംബാളെ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘ദളിത്‌ സ്വത്വം: ഭൂതവും വർത്തമാനവും’ എന്ന വിഷയത്തില്‍ സർവ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതി-മത വേർതിരിവുകളില്ലാത്ത സമൂഹ നിർമ്മിതിയാണ് ഇന്നിന്റെ ആവശ്യം. വിദ്യാഭ്യാസത്തെ സാമൂഹിക മാറ്റത്തിനുളള ആയുധമായി കണക്കാക്കി ദളിത് ഉന്നമനം സാധ്യമാക്കണം, ഡോ.ശരണ്‍ കുമാര്‍ ലിംബാളെ പറഞ്ഞു. വൈസ് ചാൻസലര്‍ പ്രൊഫ.എം.വി നാരായണന്‍, ഡോ.ശരണ്‍ കുമാര്‍ ലിംബാളെയെ പൊന്നാടയണിയിച്ച് ഫലകം നൽകി ആദരിച്ചു. ഹിന്ദി വിഭാഗം അധ്യക്ഷ ഡോ.കെ.ശ്രീലത ചടങ്ങിൽ അധ്യക്ഷയായിരുന്നു. പ്രൊഫ.ചിത്ര.പി, ഡോ.അച്ചുത നന്ദ മിശ്ര എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...