മാര്‍ ആന്റണി കരിയില്‍ രാജിവച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എണറാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനത്തു നിന്നും മാര്‍ ആന്റണി കരിയില്‍ രാജിവെച്ചു. രാജി കത്ത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്‌ബിഷപ്പ് ലിയോ പോള്‍ഡോ ഗിറേലിക്ക് കൈമാറി. രാജി വെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് വത്തിക്കാന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് മാര്‍ കരിയില്‍ രാജിവെച്ചത്. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് മാറും. അതിരൂപതയിലെ വൈദീക കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, അതിരൂപതാ കൂരിയ എന്നിവയും പിരിച്ചുവിട്ടു.

നേരത്തെ ആരാധനാ ക്രമം ഏകീകരണം നടപ്പാക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായ മാര്‍ കരിയിലിനെ നീക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. ഇന്നു രാവിലെ വത്തിക്കാന്‍ സ്ഥാനപതി നേരിട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെത്തി. പാശ്ചാത്യസഭകള്‍ക്കുള്ള കാനോന്‍ നിയമത്തില്‍ വിദഗ്ദ്ധനായ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനൊപ്പമാണ് നൂണ്‍ഷ്യോ എത്തിയത്. രൂപതാ വികാരി ജനറാള്‍ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. തുടര്‍ നടപടികള്‍ അടുത്തയാഴ്ച ചേരുന്ന സിറോ മലബാര്‍ സഭാ സിനഡ് ചര്‍ച്ച ചെയ്യും. രൂപതയുടെ ഭരണ ചുമതല മാര്‍ റാഫേല്‍ തട്ടിലിന് കൈമാറുമെന്നാണ് സൂചന. നിലവില്‍ ഷംഷാബാദ് രൂപതാധ്യക്ഷനാണ് മാര്‍ റാഫേല്‍ തട്ടില്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....