പ്രിയദർശിനി ബസിലെ കണ്ടക്ടർ ആകുവാൻ മോഹം… ബസിൽ കയറുന്ന സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള കേക്കും സൗജന്യമായി നൽകും ; സന്തോഷ് പണ്ഡിറ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നത്. അധികാരത്തിലെത്തിയ ശേഷം ഈ വാഗ്ദാനം നടപ്പാക്കുമോയെന്ന ചർച്ചകൾ വ്യാപകമായിരുന്നു. നിരവധി മാസങ്ങളായുള്ള ആലോചനകൾക്കും ഭരണനടപടികൾക്കും പിന്നാലെ ജൂൺ 15 മുതൽ പദ്ധതി യാഥാർഥ്യമായി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ തുടങ്ങി. പ്രിയദർശിനി എന്നാണ് പദ്ധതിയുടെ പേര്. ഈ ബോർഡ് എഴുതിയിട്ടുള്ള എല്ലാ ഓർഡിനറി ബസിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് പണ്ഡിറ്റ് പങ്കിട്ട രസകരമായൊരു കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

പ്രിയദർശിനി ബസിലെ കണ്ടക്ടർ ആകാൻ മോഹമുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. അങ്ങനെ ആയാൾ സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റ് മാത്രമല്ല, മധുരമുള്ളൊരു കേക്കും സൗജന്യമായി നൽകുമെന്നും അതിലൂടെ കൂടുതൽ യാത്രക്കാരെ ബസിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. “കെഎസ്ആർടിസി “പ്രിയദർശിനി” ബസ്സിലെ കണ്ടക്ടർ ആകുവാൻ മോഹം..(വാൽ കഷ്ണം..ഞാൻ അങ്ങനെ കണ്ടക്ടർ ആയാൽ, ആ ബസ്സിൽ കയറുന്ന സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റിനോടൊപ്പം മധുരമുള്ള കേക്കും സൗജന്യമായി നൽകും. അതിലൂടെ കൂടുതൽ സ്ത്രീ യാത്രക്കാരെ ഇത്തരം ബസ്സുകളിലേക്ക് ആകർഷിപ്പിക്കുവാൻ സാധിക്കും എന്നു കരുതാം..)”, എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...