Friday, April 26, 2024 5:23 pm

സാറാമ്മയ്ക്കിനി സ്വസ്ഥമായി വീട്ടില്‍ കഴിയാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏത് നിമിഷവും തന്റെ വീടിന് മുകളിലേക്ക് വീഴാവുന്ന അയല്‍വാസിയുടെ വസ്തുവിലെ റബര്‍ മരങ്ങള്‍ മുറിച്ചു നീക്കണമെന്ന പരാതിയുമായാണ് പരിയാരം സ്വദേശി സാറാമ്മ മാത്യു സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ എത്തിയത്. മാനത്ത് മഴയുടെ കോള് കാണുമ്പോള്‍ എന്റെ ഉള്ളില്‍ നിറയെ പേടിയാ സാറേ… എന്ന് വിതുമ്പി കൊണ്ട് സാറാമ്മ സങ്കടം പറഞ്ഞപ്പോള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ ഉത്തരവ്.

മരം മുറിച്ച് നീക്കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയപ്പോള്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ ഇല്ലെന്നും പരാതിയില്‍ നടപടി എടുക്കേണ്ടന്നുമുള്ള നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. പരാതിയില്‍ പഞ്ചായത്ത് നടപടി എടുക്കാഞ്ഞതോടെ ഏത് നിമിഷവും അപകടം ഉണ്ടാകുമെന്ന ഭയപ്പാടിലായിരുന്നു സാറാമ്മ. ഈ സമയത്താണ് സാറാമ്മയ്ക്ക് ആശ്വാസം പകര്‍ന്ന് പരാതി അദാലത്തില്‍ തീര്‍പ്പായിരിക്കുന്നത്.

അപകടകരമായ മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി അപകട ഭീഷണി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരികണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ സമയോചിതമായ ഇടപെടലില്‍ ഇനി സമാധാനത്തോടെ വീട്ടില്‍ കിടക്കാമെന്ന സന്തോഷത്തോടെയാണ് സാറാമ്മ വീട്ടിലേക്ക് മടങ്ങിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

0
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 അപ്ഡേറ്റ്സ് 2024 ഏപ്രില്‍ 26, 02.50 പി.എം. ----- പത്തനംതിട്ട ലോക്സഭാ മണ്ഡലം ---- വോട്ടിംഗ്...

ഓർഡർ ചെയ്ത ഭക്ഷണം പെട്ടെന്ന് ലഭിക്കണമോ? അധിക നിരക്ക് ഈടാക്കാനുള്ള പ്ലാനുമായി സൊമാറ്റോ

0
മുംബൈ: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഭക്ഷണം വേഗത്തിൽ ഡെലിവറി...

പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത് ; മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍...

ദിവസം ഒരു ഈത്തപ്പഴം മാത്രം ഭക്ഷണം ; എഞ്ചിനീയറും സഹോദരനും വീട്ടിൽ മരിച്ചനിലയിൽ

0
പനാജി: 27ഉം 29ഉം വയസ്സ് പ്രായമുള്ള രണ്ട് സഹോദരന്മാരെ വീട്ടിൽ മരിച്ച...