ശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍ 69 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് ആഭിമുഖ്യത്തില്‍ ജില്ലയിലെ ശരണ്യ സ്വയം തൊഴില്‍ പദ്ധതികളുടെ അപേക്ഷകളില്‍ അംഗീകാരം നല്‍കുന്നതിനുള്ള ജില്ലാ കമ്മിറ്റി കളക്ടറേറ്റില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ലഭിച്ചതില്‍ 69 അപേക്ഷകള്‍ക്ക് യോഗം അംഗീകാരം നല്‍കി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഡി.എസ് ഉണ്ണികൃഷ്ണന്‍, പ്ലെയിസ്‌മെന്റ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ സി.ഖദീജ ബീബി, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍, ഐ.ടി.ഐ പ്രിന്‍സിപ്പല്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ /ഭര്‍ത്താവിനെ കാണാതാകുകയോ ചെയ്തവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതകള്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവരെയാണ് ശരണ്യ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് പരിഗണിക്കുന്നത്. പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം (പരമാവധി 25,000 രൂപ) സബ്‌സിഡിയായി അനുവദിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നത് 611 സ്കൂളുകൾ; സിജെപി പരിശോധനയ്ക്ക് പിന്നാലെ സർക്കാരിന്റെ വിശദീകരണം പുറത്ത്

0
ജയ്പൂര്‍: രാജസ്ഥാനില്‍ 611 സ്‌കൂളുകള്‍ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ പോലും ഇല്ലെന്ന് സിജെപി....

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...