രഹസ്യങ്ങള്‍ പേറുന്ന പേടകമായി മരണശയ്യയില്‍ സരിത , ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നാല്‍ ഇനിയും പലമുഖങ്ങളിലും ചെളിപുരളും; സരിത സത്യങ്ങള്‍ തുറന്ന് പറയുമോ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രഹസ്യങ്ങള്‍ പേറുന്ന പേടകമായി മരണശയ്യയില്‍ സരിത ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നാല്‍ ഇനിയും പലമുഖങ്ങളിലും ചെളിപുരളും. സരിത സത്യങ്ങള്‍ തുറന്ന് പറയുമോ . ഗുരുതര മാരക രോഗങ്ങള്‍ അതും മരണത്തിന് കാരണമായേക്കാവുന്നവ അവരെ ബാധിച്ചിരിക്കുന്നു. തീര്‍ത്തും അവശയും ദുഖിതയുമാണ് അവരിപ്പോള്‍. സര്‍ക്കസ്‌കാരന്റെ കയ്യിലെ കുട്ടികുരങ്ങായി നിറഞ്ഞാടി ലക്ഷ്യമില്ലാത്ത ജീവിതവും ശരിയായ വഴികാട്ടാനാളുമില്ലാതെ അവര്‍ അനുദിനം ഗര്‍ത്തത്തിലേക്ക് തള്ളപ്പെടുകയായിരുന്നു.ഉന്നതന്‍മാരും സാധാരണക്കാരനും അടക്കം പലരും മുതലെടുത്തിട്ടുണ്ടാകാം, പലര്‍ക്ക് വേണ്ടിയും അവര്‍ ഒരു ഉപകരണമായി മാറപ്പെടുകയും ചെയ്തിരിക്കാം. പലപ്പോഴും ആപത്തില്‍ രക്ഷകരായി രൂപം പൂണ്ട് മുന്നോട്ടുവന്നവരൊക്കെ മറ്റൊരു തരത്തില്‍ ചൂഷണം ചെയ്തു എന്നുതന്നെ വിശ്വസിക്കാം.

ഇപ്പോള്‍ അവര്‍ ആകെ നിരാശയിലാണ്. രോഗത്താലുള്ള കഷ്ടതകള്‍ മൂലം തനിക്ക് മരിച്ചാല്‍ മതിയെന്നുവരെ അവര്‍ ഫോണില്‍ വിളിച്ചവരോട് പറയുന്നുണ്ട്. അവരുടെ ഈ ദുരവസ്ഥക്ക് കാരണക്കാര്‍ പലരുണ്ടാകാം. അവരൊന്നും ഈ ആപത്ഘട്ടത്തില്‍ സരിതയെ രക്ഷിക്കാന്‍ ഒപ്പമുണ്ടായെന്നും വരില്ല.ചെയ്തുപോയതിലൊക്കെ മനസ്സില്‍ ഒരല്പമെങ്കിലും പശ്ചാത്താപിക്കാന്‍ മനസ്സുണ്ടങ്കില്‍ ആര്‍ക്കോ വേണ്ടി ചെയ്യാത്ത തെറ്റിന്റെ കറ സരിത തേച്ച് പിടിപ്പിച്ച് മാനസികമായി തകര്‍ത്ത് രോഗാതുരനായിക്കഴിയുന്ന 79 കാരനായ ഉമ്മന്‍ചാണ്ടി സാറിനോട് മാപ്പു ചോദിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുക.പങ്കാളിയായിരുന്ന ബിജു രാധാകൃഷ്ണന്റെ ആദ്യഭാര്യയായിരുന്ന രശ്മിയുടെ മരണത്തില്‍ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങളുണ്ടെങ്കില്‍ അതെല്ലാം അവര്‍ പുറത്തു പറയണം.

നേതാക്കള്‍ക്കെതിരേ കത്തെഴുതിയതിലുള്‍പ്പെടെ സരിതയുടെ നീക്കങ്ങള്‍ക്കുപിന്നില്‍ ആര്‍. ബാല കൃഷ്ണപിള്ള, കെ ബി ഗണേഷ്‌കുമാര്‍ എന്നിവര്‍ക്ക് എന്തെങ്കിലും റോളുണ്ടായിരുന്നോ ? ജയിലില്‍നിന്നിറങ്ങിയശേഷം ഏതു നേതാവാണ് സംരക്ഷണവും താമസവും ഒരുക്കിയത് , അതെന്തു കാരണത്താല്‍ ?ഗണേഷ് കുമാറിനെപ്പറ്റി സരിതയ്ക്ക് എന്താണ് പറയാനുള്ളത് ? കാരണം വളരെയേറെ ദുരൂഹതകള്‍ നിങ്ങള്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി പല കോണുകളില്‍നിന്നും ആരോപിക്കപ്പെട്ടിട്ടുണ്ട്.

സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി കോടതിയില്‍ ആവശ്യപ്പെട്ടത് ആര്‍ക്കുവേണ്ടി ഇങ്ങനെ നിരവധി രഹസ്യങ്ങളുടെ കലവറ തുറക്കാതെ മരണത്തിലേയ്ക്ക് യാത്ര ചെയ്താല്‍ സംഭവിക്കുന്നത് .ആട്ടിന്‍ ്ോലണിഞ്ഞ ചെന്നായ്ക്കള്‍ സസുഖം വാഴും അത് സരിതയുടെ മക്കള്‍ ഉളപ്പടെയുള്ള തലമുറയ്ക്ക് ദ്രോഹമാകും അതില്‍ നിന്ന് രക്ഷ നേടാന്‍ ഒരു വഴി സരിത വായ് തുറക്കുക മാത്രം.പ്രായശ്ചിത്തം ഒരു പരിഹാരമാര്‍ഗ്ഗമാണ് അതൊരിക്കലും ഒരു കുറ്റമോ കുറവോ അല്ല. നമ്മുടെ മനസ്സിലെ വൈഷമ്യങ്ങളും ബുദ്ധി മുട്ടുകളും പാടെ ഇല്ലാതാക്കുന്ന ഒറ്റമൂലിയാണ് പ്രായശ്ചിത്തം.സത്യം പുറത്തുപറയാന്‍ ഭയമുണ്ടാകാം, ഭീഷണിയുണ്ടാകാം പലതരത്തില്‍, അതൊക്കെ അതിജീവിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍ കേരളം നാളെ ഉണരുന്നത് പുതുയുഗത്തിലേയ്ക്കായിരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...