ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ തൻകര പടയണി ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ : ഇലന്തൂര്‍ ഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ തൻകര പടയണി ഇന്ന്. ഇലന്തൂർ കിഴക്ക് കരയുടെ നേതൃത്വത്തിലാണ് പടയണി നടക്കുന്നത്. അമ്മയുടെ മൂലസ്ഥാനമായ രക്ഷസ് നടയിൽ നിന്ന് കോലങ്ങൾ തയാറാക്കി ചൂട്ടുകറ്റയുടെയും താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ കോലങ്ങളെ എതിരേല്‍ക്കും. കൂട്ടകോലങ്ങളെ കൂടാതെ കളത്തിൽ ഇലന്തൂർ പടയണിയിൽ മാത്രം കാണുന്ന കരിങ്കാളി കളത്തിൽ എത്തും. മലനടയിൽ നിന്ന് ഗണപതിയും പടിവട്ടവും ചവുട്ടി ചൂട്ടു വെട്ടത്തിന്റെ അകമ്പടിയോടെ കളത്തിൽ എത്തുന്ന കരിങ്കാളി പടയണിയിലെ പതിഞ്ഞ താളമായ അടന്തയിൽ തുടങ്ങി ഒറ്റയിലേക്കും തുടർന്ന് മുറുക്കത്തിലേയ്ക്ക് കയറുന്നതോടെ രൗദ്രഭാവത്തിലാണ് തുള്ളി ഒഴിയുന്നത്.

നാളെയാണ് ഇലന്തൂർ പടയണി കളത്തിൽ ഏറ്റവും കൂടുതൽ പാളക്കോലങ്ങൾ എത്തുന്ന മേക്ക് കരയുടെ കരപ്പടയണി. വമ്പിച്ച ഒരുക്കങ്ങളാണ് മേക്ക് കരയിൽ നടന്നുകൊണ്ടിരിയ്ക്കുന്നത്. മുപ്പതോളം കലാകാരൻമാർ കോലം എഴുത്തിൽ രാവുംപകലും പരിശ്രമത്തിലാണ്. മേക്ക് കരയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കരവാസികൾ സമർപ്പിച്ച ആയിരക്കണക്കിന് ചൂട്ടുകറ്റകൾ കൊണ്ടുള്ള കോലം എതിരേൽപും നൂറു കണക്കിന് താലപ്പൊലികളും എതിരേൽപ് കൂട്ടായ്മക്ക് ദൃശ്യചാരുത പകരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎമ്മിനെ തള്ളി സിപിഐ

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുകേസിലെ ഇഡി റെയ്‌ഡിൽ സിപിഎം രാഷ്ട്രീയ...

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...