റിയാദ്: മാംസം, കോഴി, മത്സ്യ വിൽപന കേന്ദ്രങ്ങൾ, വെയർഹൗസുകൾ, അവയുടെ ഗതാഗത വാഹനങ്ങൾ എന്നിവയിലെ താപനില, ഈർപ്പം മീറ്ററുകൾ ഗവർണ്മെന്റിന്റെ ‘വാസൽ പ്ലാറ്റ്‌ഫോമു’മായി ഇലക്ട്രോണിക് ആയി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ, മരുന്ന് അതോറിറ്റി വ്യക്തമാക്കി. ഒക്ടോബർ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. താപനില കർശനമായി നിരീക്ഷിക്കേണ്ട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിയന്ത്രണം കർശനമാക്കുന്നതിനും ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി) സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നിർബന്ധിത നടപടിയെന്നും അതോറിറ്റി പറഞ്ഞു. സംഭരണത്തിലും ഗതാഗതത്തിലും ഉൽപ്പന്നത്തിന്റെ താപനിലയും ഈർപ്പവും ഉടനടി തുടർച്ചയായി നിരീക്ഷിക്കാനും കേടാകുന്നത് തടയാനും വിൽപ്പന കേന്ദ്രങ്ങളിൽ അവ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉയർന്ന നിലവാരവും സുരക്ഷയും ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇലക്ട്രോണിക് ലിങ്ക് സഹായിക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























