ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പോലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മ​ഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ 18 കാരിയായ പെൺകുട്ടിയെയാണ് ജോസ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്.

പെണ്‍കുട്ടിയുടെ അയല്‍വാസിയായ ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. അച്ഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം. ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മുൻപ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഇയാൾ റിമാന്‍റിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് സൗത്ത് പോലീസ് ആണ് ജോസിനെ അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...