അയോധ്യയിലെ സംഭാവന തട്ടിപ്പിനെ കുറിച്ച് മൂന്ന് മാസം മുൻപ് ട്രസ്റ്റിനെ വിവരം അറിയിച്ചിരുന്നുവെന്ന് എസ് ബി ഐ ഉദ്യോഗസ്ഥർ

For full experience, Download our mobile application:
Get it on Google Play

ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. സംഭാവന തട്ടിപ്പിനെ കുറിച്ച് മൂന്ന് മാസം മുൻപ് ട്രസ്റ്റിനെ വിവരം അറിയിച്ചിരുന്നുവെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരെ മാറ്റാൻ നിർദേശിച്ചു. ഭണ്ഡാരപ്പെട്ടിയിലെ പണം എണ്ണിത്തിട്ടപ്പെടുത്താൻ സ്വകാര്യ ഏജൻസി വഴി പുറത്ത് നിന്നുള്ളവരെയും നിയോഗിച്ചിരുന്നു. എന്നാൽ ചമ്പത് റായിയും അനിൽ മിശ്രയും ഇടപെട്ടതിനാൽ ജീവനക്കാരെ മാറ്റാൻ കഴിഞ്ഞിയല്ലെന്നും ബാങ്ക് അധികൃതർ പൊലീസിന് മൊഴി നൽകി. ബാങ്ക് ജീവനക്കാരായ രത്‌നേഷ്, ഗഗൻദീപ് എന്നിവരേയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. മോഷണത്തിൽ ഇരുവരുടേയും പങ്ക് വ്യക്തമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എട്ട് പ്രതികളെ 14 ദിവസത്തേക്ക് വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അതേസമയം അയോധ്യ ക്ഷേത്ര കൊള്ളയില്‍ ട്രസ്റ്റ് മുന്‍ ജനറല്‍സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമായ ചമ്പത് റായിയെ ചോദ്യം ചെയ്തു. കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. അയോധ്യ ക്ഷേത്ര കൊള്ളയില്‍ ഒടുവില്‍ അന്വേഷണം ചമ്പത് റായിയടക്കമുള്ള സംഘപരിവാര്‍ നേതാക്കളിലേക്കും എത്തിയേക്കും. ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. കര്‍സേവകരുടെ സംഘടനയും ചമ്പത് റായിക്കെതിരെ നടപടിയാവശ്യപ്പെട്ട് അയോധ്യ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ക്ഷേത്ര കൊള്ളയില്‍ തുടക്കം മുതല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ചമ്പത് റായി പ്രതിരോധമുയര്‍ത്തിയിരുന്നു.. എന്നാല്‍ കാണിക്ക എണ്ണുന്നതിലടക്കം ക്രമക്കേട് നടന്നുവെന്ന് ക്ഷേത്ര അക്കൗണ്ടുളള എസ്ബിഐ അയോധ്യ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ ട്രസ്റ്റിന് മൂന്ന് മാസം മുന്‍പ് വിവരം നല്‍കിയിരുന്നതിന്‍റെ വിശദാംശങ്ങളും പുറത്ത് വന്നു. പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സ്വകാര്യ ഏജന്‍സിക്ക് എസ്ബിഐ കരാര്‍ നല്‍കിയിരുന്നു. ജീവനക്കാരെ മാറ്റാന്‍ സ്വകാര്യ ഏജന്‍സി നടപടി തുടങ്ങിയെങ്കിലും ചമ്പത് റായിയും അനില്‍ മിശ്രയുമടങ്ങുന്ന സംഘം ഇടപെട്ട് തടഞ്ഞെന്നാണ് ജീവനക്കാര്‍ നല്‍കിയ മൊഴി.ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ ദേവ് ഗിരിയയേും ചോദ്യം ചെയ്യണമെന്നും, പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും ജ്യോതിര്‍ ്മഠം ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...