സുപ്രീംകോടതിയിൽ സത്യവാങ്മൂലം : മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും മറ്റും ഉൾപ്പെടുത്താൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. ലക്ഷദ്വീപില്‍ മാംസാഹാരം വൃത്തിയായി സൂക്ഷിക്കാനും കൊണ്ടുപോകാനും ബുദ്ധിമുട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ലക്ഷദ്വീപിലെ മിക്ക വീടുകളിലും മാംസാഹാരം ദൈനംദിന ആഹാരത്തിന്റെ ഭാഗമാണ്.

സ്‌കൂളിലെ മെനുവില്‍ പഴങ്ങളും ഡ്രൈഫ്രൂട്ട്സും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചപ്പോള്‍ മാംസാഹാരം ഒഴിവാക്കുകയായിരുന്നു. മാംസാഹാരം ഒഴിവാക്കാന്‍ തീരുമാനിച്ച യോഗത്തില്‍ വിവാദ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ഖോഡ പട്ടേല്‍ പങ്കെടുത്തില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കോടി രൂപയിലേറെ സാമ്പത്തികനഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് കവരത്തി, മിനിക്കോയ് ദ്വീപുകളിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടിയതെന്നും ഭരണകൂടം വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...