സ്കൂള്‍ ബസില്‍ വന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ഥിയ്ക്ക് അതേ വാഹനം തട്ടി പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : സ്കൂള്‍ ബസില്‍ വന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ഥിയ്ക്ക് അതേ വാഹനം തട്ടി പരിക്കേറ്റു. അരിപ്ലാച്ചി സ്വദേശിനി പാര്‍ത്ഥവി എസ് നായര്‍ എന്ന കുട്ടിയാണ് മുന്നോട്ടെടുത്ത ബസിന്റെ ബോഡിയില്‍ തട്ടി വീണത്. ഇന്നലെ വൈകുന്നേരം നാലോടെ വടമണ്‍ വടക്കേവഞ്ചി മുക്കിലാണ് സംഭവം. അഞ്ചല്‍ ആനന്ദഭവന്‍ സ്കൂളിലെ ബസില്‍ വന്നിറങ്ങിയ ശേഷം മറ്റ് മുതിര്‍ന്ന കുട്ടികളോടൊപ്പം പാതയിലേക്ക് നടക്കവേ ആണ് അപകടം നടന്നത്.

ഇതുകണ്ട നാട്ടുകാരും മറ്റ് കുട്ടികളും ബഹളം വച്ച്‌ വണ്ടി നിര്‍ത്തിച്ച ശേഷം കുട്ടിയെ ഡ്രൈവറുടെ നേതൃത്വത്തില്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, സ്ഥലത്തെത്തിയ അഞ്ചല്‍ പോലീസ് ബസിന്റെ ഡ്രൈവര്‍, ആയ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ബസും പോലീസ് പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...