നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല

For full experience, Download our mobile application:
Get it on Google Play

ബിര്‍മിങ്ഹാം : ഇന്ത്യന്‍ ടീമിലെ ശക്തമായ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവായ താരത്തിന് മത്സരത്തിനിടെ പരിക്കേറ്റു. ഇതേതുടര്‍ന്ന് ഡോക്ടര്‍മാര്‍ 20 ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താരം പിന്‍മാറിയത്.

ഒറിഗോണില്‍ നടന്ന ഫൈനലിനിടെയാണ് നീരജ് ചോപ്രയ്ക്ക് അടിവയറ്റില്‍ പരിക്കേറ്റത്. അവസാന റൗണ്ടിലെ നീരജിന്റെ പ്രകടനത്തെ പരിക്ക് ബാധിച്ചു. പരിക്ക് വകവയ്ക്കാതെ ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഫൈനലിന് ശേഷം ന്യൂയോര്‍ക്കിലേക്ക് പോയിരുന്നു. മടങ്ങിയെത്തിയ നീരജ് ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അധികൃതരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ 88.13 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യെമെനിൽ 14 സൈനികരെ വധിച്ച് ഹൂതികൾ : ഏറ്റവും സങ്കീർണമായ ആക്രമണം ; തിരിച്ചടിച്ച്...

0
ഏഡൻ : യെമെനിലെ ഔദ്യോഗിക സർക്കാരിന്റെ ഭാഗമായ സൈന്യത്തിലെ 14 പേർ...

സംഭാവന തട്ടിപ്പിനിടെ അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് 900 കിലോ വെള്ളി ഹൈദരബാദിലേക്ക് അയച്ചു

0
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ സംഭാവന തട്ടിപ്പിന് പിന്നാലെ വൻ തുക...

വീട് കുത്തിത്തുറന്ന് മോഷണം ; ഇലക്ട്രിക് വയറുകളിലെ ചെമ്പ് തിരഞ്ഞുപിടിച്ച് കൊണ്ടുപോയി

0
ചാത്തന്നൂർ : ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക്, പ്ലംബിങ്...

സംസ്ഥാനത്ത് ഇന്നുമുതൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി...