സ്കൂൾ അധികൃതർക്കും വീഴ്ച സംഭവിച്ചു ; മോട്ടോർ വാഹന വകുപ്പിനെക്കൊണ്ട് വാഹനം പരിശോധിപ്പിച്ചില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി:സ്കൂൾ അധികൃതർക്കും വീഴ്ച സംഭവിച്ചു മോട്ടോർ വാഹന വകുപ്പിനെക്കൊണ്ട് വാഹനം പരിശോധിപ്പിച്ചില്ല. പഠനയാത്രപോകാൻ ഉപയോഗിക്കുന്ന വാഹനം പരിശോധിക്കുന്നതു സംബന്ധിച്ച് ജൂലൈയിൽ ഗതാഗത കമ്മീഷൻ കൃത്യമായ മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട വാഹനം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. ബസിന്റെ നിയമപരമായ പരിശോധനകൾക്കൊപ്പം സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും പ്രവർത്തിക്കുന്നുണ്ടോയെന്നും ആർടിഒ പരിശോധനയിലാണ് വ്യക്തമാകേണ്ടത്. എന്നാൽ സ്കൂൾ അധികൃതരുടെ വീഴ്ച മൂലം ഈ പരിശോധന നടന്നിരുന്നില്ലെന്ന് ആർടിഒ പറയുന്നു. അപകടത്തിൽപ്പെട്ട ലൂമിനസ് ടൂറിസ്റ്റ് ബസിലെ സ്പീഡ് ഗവർണർ വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് അപകട ശേഷമുള്ള പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പഠനയാത്രപോകാൻ ഉപയോഗിക്കുന്ന വാഹനം പരിശോധിക്കുന്നതു സംബന്ധിച്ച് ജൂലൈയിൽ ഗതാഗത കമ്മീഷൻ കൃത്യമായ മാനദണ്ഡം പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർമാർക്കും അറിയിപ്പ് നൽകിയിരുന്നതാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കൂൾ അധികൃതർക്ക് സംഭവിച്ച വീഴ്ച കൂടാതെ നിയമ ലംഘനം നടത്തിയ ബസ് റോഡിൽ ഇറങ്ങുന്നത് തടയാൻ ഗതാഗത വകുപ്പിന് കഴിഞ്ഞുമില്ല. വടക്കഞ്ചേരിയിൽ ഒമ്പത് പേർ മരിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ഗതാഗത വകുപ്പ് സംസ്ഥാനത്ത് കർശന പരിശോധന ആരംഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടം കുളം ആണവനിലയുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന് ഡാർക്ക് വെബ്ബിൽ എത്തിയ സംഭവം ;...

0
ചെന്നൈ: കേരളത്തിന്റെ തൊട്ടടുത്തുള്ള കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം ; യൂട്യൂബ് ചാനലിനെതിരെ കേസ് എടുത്തു

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ബ്രഹ്മ കോഹ​ഗ്നിഷൻ...

കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല

0
കൊച്ചി : കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

0
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ....