വള്ളിക്കോട് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട്: വള്ളിക്കോട് ഗവണ്മെന്റ് സ്‌കൂളിന് ആധുനിക രീതിയിലുള്ള കെട്ടിട നിര്‍മാണോല്‍ഘാടനം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂൾ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരുകോടി 20 ലക്ഷം രൂപയാണ് അനുവദിച്ചത്. കോന്നി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ‘ഉയരെ’ പദ്ധതി രൂപീകരിച്ചു. പ്രീ പ്രൈമറി മുതൽ മെഡിക്കൽ കോളേജ് വരെയുള്ള കോന്നി മണ്ഡലത്തിലെ എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും ആധുനികവൽക്കരിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വള്ളിക്കോട് പഞ്ചായത്തിൽ നിരവധി വികസന പ്രവർത്തികളാണ് പുരോഗമിക്കുന്നത്.

ദീർഘനാളായി തകർന്നു കിടക്കുന്ന വള്ളിക്കോട് കൈപ്പട്ടൂർ റോഡിന്റെ നിർമ്മാണ പ്രവർത്തി പുരോഗമിക്കുകയാണ്. വള്ളിക്കോട് ഗവൺമെന്റ് ആശുപത്രി എംഎൽഎ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ മുടക്കി കെട്ടിടം പൂർത്തിയാക്കിയിട്ടുണ്ട്. 67 ലക്ഷം രൂപയുടെ കെട്ടിടത്തിന്റെ നിർമാണത്തിനയുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തി. കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ നടപ്പിലാക്കും. വള്ളിക്കോട് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചി രിക്കുന്നത് എന്ന് എംഎൽഎ പറഞ്ഞു. 3311 വീടുകൾക്കായി ഭരണാനുമതിയാണ് ലഭിച്ചത്.

നവംബർ മാസത്തിൽ ടെൻഡർ ചെയ്യുന്നതോ പദ്ധതി പൂർത്തിയാകുന്നതോടുകൂടി വള്ളിക്കോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകും.കോന്നി നിയോജക മണ്ഡലത്തിൽ വള്ളിക്കോട് ഗവൺമെന്റ് എൽപി സ്കൂളിന് പുറമേ പ്രമാടം, കോന്നി, മലയാലപ്പുഴ, കലഞ്ഞൂർ, കുന്നിട ഗവൺമെന്റ് എൽ പി സ്കൂളുകളുടെ നിർമ്മാണം പ്രവർത്തിക്കുള്ള ഭരണാനുമതിയും ലഭിച്ചു. വള്ളിക്കോട് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ മോഹനൻ നായർ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി, സംസ്ഥാന സഹകരണ യൂണിയൻ എക്സിക്യൂട്ടീവ് അംഗം പി ജെ അജയകുമാർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ രേണുക ഭായി, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നീതു ചാർലി, വള്ളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോജി പി ജോൺ പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജൻ, സുഭാഷ് ജി,എം പി ജോസ് ഗീതാകുമാരി, ജയശ്രീ, എൻ പ്രസന്നകുമാരി,ഡിഇഒ ഷീലാ കുമാരി, എഇഒ സന്ധ്യ ടി ആർ,രാജേഷ് വള്ളിക്കോട്, രാജേഷ് ആക്ലെത്ത്,സി സുമേഷ്,സുനിൽ മംഗലത്ത്, സോമൻ പാമ്പായിക്കോട് എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സംഗേഷ് ജി നായർ സ്വാഗതവും സ്കൂൾ പ്രധാന അധ്യാപിക സൂസൻ കുര്യൻ നന്ദിയും രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...