മുവാറ്റുപുഴയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുവാറ്റുപുഴ വാഴക്കുളത്ത് യുവാവ് സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പാലക്കുഴ അമ്പലംകുന്ന് സ്വദേശി അഖിൽ (28) ന് ജീവൻ നഷ്ടമായി. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിൽ വാഴക്കുളം പരീക്കപ്പീടികയ്ക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ അഖിലിനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ രാജമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അരിക്കുഴ മൂഴിക്കൽ കാവിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്ത് വാഴക്കുളത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ അഖിലിന്‍റെ വാരിയെല്ല് പൊട്ടുകയും ആന്തരിക രക്തസ്രാവം സംഭവിക്കുകയും ചെയ്തു. രാജമ്മയുടെ കൈക്കും കാലിനും പൊട്ടൽ ഏറ്റിട്ടുണ്ട്. അഖിലിന്‍റെ സംസ്കാരം വീട്ടു വളപ്പിൽ നടത്തി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അഖിൽ അവിവാഹിതനാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...

ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നഹാസ് പത്തനംതിട്ടയ്ക്ക്

0
പത്തനംതിട്ട : സാമൂഹിക സേവന-ജനക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുള്ള അംഗീകാരമായി നഹാസ് പത്തനംതിട്ടയ്ക്ക്...

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വ്യാപാരി മരിച്ചു

0
ഹരിപ്പാട്: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജങ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ...