മോ​ഷ്​​ടി​ച്ച സ്കൂ​ട്ട​റു​മാ​യി പോ​കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്നു ; വ​ഴി​വ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ച്‌ മോ​ഷ്​​ടാ​വ് ഓ​ടി​മ​റ​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ന​ഗ​ര​മ​ധ്യ​ത്തി​ല്‍​നി​ന്ന് മോ​ഷ്​​ടി​ച്ച സ്കൂ​ട്ട​റു​മാ​യി പോ​കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴി​വ​ക്കി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച്‌ മോ​ഷ്​​ടാ​വ് ഓ​ടി​മ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴ​ര​യോ​ടെ വാ​ഴ​മു​ട്ട​ത്താ​ണ് സം​ഭ​വം. പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫി​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് കി​ട​ങ്ങി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഷൈ​ന്‍ ബേ​ബി​യു​ടെ സ്കൂ​ട്ട​റാ​ണ് കോ​ള​ജ് റോ​ഡി​ലെ എ​സ്.​ബി.​ഐ എ.​ടി.​എ​മ്മി​ന് മു​ന്നി​ല്‍​നി​ന്ന് മോ​ഷ​ണം പോ​യ​ത്. പ​ണം എ​ടു​ക്കാ​ന്‍ ഷൈ​ന്‍ എ.​ടി.​എ​മ്മി​ല്‍ ക​യ​റി​യ​പ്പോ​ള്‍ മോ​ഷ്​​ടാ​വ് സ്കൂ​ട്ട​ര്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​ടൂ​ര്‍-​വാ​ഴ​മു​ട്ടം-​താ​ഴൂ​ര്‍​ക്ക​ട​വ് റൂ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത്. താ​ഴൂ​ര്‍​ക്ക​ട​വ് അമ്പലം ക​ഴി​ഞ്ഞു​ള്ള ഭാ​ഗ​ത്ത് ചെ​ന്ന​പ്പോ​ഴാ​ണ് പെ​ട്രോ​ള്‍ തീ​ര്‍ന്നെ​ന്ന് മോ​ഷ്​​ടാ​വി​ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി.

അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍ ഹെ​ല്‍​മ​റ്റും ധ​രി​ച്ച്‌ വീ​ട്ടു​മു​റ്റ​ത്ത് നി​ല്‍​ക്കു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ര്‍ ബ​ഹ​ളം കൂ​ട്ടി. ഇ​തോ​ടെ ഇ​യാ​ള്‍ ഹെ​ല്‍​മ​റ്റും സ്കൂ​ട്ട​റും ഉ​പേ​ക്ഷി​ച്ച്‌ വീ​ടിന്റെ അ​ടു​ക്ക​ള​യി​ല്‍ ക​യ​റി ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്കൂ​ട്ട​ര്‍ ടൗ​ണി​ല്‍​നി​ന്ന് മോ​ഷ​ണം പോ​യ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്.

ഇ​തി​ന​കം ഷൈ​ന്‍ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ക​റു​ത്തു​മെ​ലി​ഞ്ഞ ആ​ളാ​ണ് മോ​ഷ്​​ടാ​വ്. കൈ​ലി ആ​യി​രു​ന്നു വേ​ഷം. കയ്യി​ല്‍ ഒ​രു​ ക​വ​റും ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം 92 പോലീസ് ഉദ്യോഗസ്ഥർ ; ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷ ഡ്യൂട്ടിക്ക്...

നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്

0
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള മോദിയുടെ സന്ദർശനം ആരംഭിച്ചു

0
ദില്ലി: ഇന്തോനേഷ്യ, ഓസ്ട്രേല്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര...

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...