ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും എസ്ഡിപിഐ ; പൂജപ്പുരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വീണ്ടും എസ്ഡിപിഐ. തിരുവനന്തപുരം പൂജപ്പുരയിലാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പാണ് വീണ്ടും എസ്ഡിപിഐയുടെ പ്രകോപനം. പൂജപ്പുര ഉപനഗര്‍ കാര്യവാഹിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൂജപ്പുര മേഖലയില്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ അകാരണമായി അക്രമിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഉപനഗര്‍ കാര്യവാഹിന് നേരെയും അക്രമ ശ്രമം ഉണ്ടായതെന്ന് പറയുന്നു.

വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ ഓഫീസിലെത്തിയ ഇദ്ദേഹത്തെ പിന്‍തുടര്‍ന്ന് അഞ്ചംഗ സംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സ്വകാര്യ സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ അക്രമികള്‍ ഓഫീസിലെ സഹപ്രവര്‍ത്തകരെകണ്ട് കൃത്യം നടത്താതെ പിന്തിരിയുകയായിരുന്നു. ഒരു ബൈക്കില്‍ രണ്ട് പേരും സ്‌കൂട്ടറില്‍ മൂന്ന് പേരുമാണ് എത്തിയത്. സംഭവത്തില്‍ പൂജപ്പുര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം തുടര്‍ച്ചയായി എസ്ഡിപിഐയുടെ പേരില്‍ ക്രിമിനല്‍ സംഘം പ്രദേശത്ത് അക്രമം നടത്തിയിട്ടും പോലീസ് വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...