എസ്ഡിപിഐ 13ാം സ്ഥാപകദിനം ആചരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്ത് പകരാന്‍ സാമൂഹിക രാഷ്ട്രീയമെന്ന ആശയവുമായി രൂപീകരിച്ച സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അതിന്റെ 13ാമത് സ്ഥാപകദിനം ജൂണ്‍ 21ന് ജില്ലയില്‍ സമുചിതമായി ആചരിക്കും. വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമെന്ന മുദ്രാവാക്യവുമായി പിറവിയെടുത്ത ഈ പ്രസ്ഥാനം ചുരുങ്ങിയ കാലയളവില്‍ തന്നെ ജനമനസുകളിലേക്ക് വേരോടിച്ചു. ഫാഷിസം ഇന്ത്യന്‍ മതേതരത്വ ജനാധിപത്യത്തിന്റെ അന്തകരായി നിലനില്‍ക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തു നിര്‍ത്താന്‍ എസ്ഡിപിഐക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ഥാപകദിനാഘോഷത്തില്‍ ബ്രാഞ്ച് തലത്തിലും പാര്‍ട്ടി ഓഫീസുകളിലും പതാക ഉയര്‍ത്തും. ഹൗസ് കാംപയിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യും. 13 വര്‍ഷ സൂചകമായി ഒരോബ്രാഞ്ചിലും 13 പേര്‍ക്ക് മെമ്പര്‍ഷിപ് നല്‍കും. സന്നദ്ധസേവന പ്രവര്‍ത്തനങ്ങളും വാര്‍ഡ് കേന്ദ്രീകരിച്ച് നടക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീന്‍ നിരണം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...