വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; 10 മാസത്തിനിടെ ബി.ജെ.പി എം.എല്‍.എക്കെതിരേ രണ്ടാമത്തെ കേസ്

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ : യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസെടുത്തു. ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധിയായ പ്രതാപ് ഭീലിനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ 10 മാസത്തിനിടെ ഭീലിനെതിരേ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ പീഡന കേസാണിത്. ജോലി തരപ്പെടുത്താമെന്ന് ഉറപ്പുനൽകിയ ശേഷം വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പ്രതാപ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. അംബമാത പോലീസ് സൂപ്രണ്ടിനാണ് യുവതി പരാതി നൽകിയത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ കഴിഞ്ഞ മാർച്ചിലും എംഎൽഎക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ജോലി അന്വേഷിച്ചെത്തിയ ശേഷം എംഎൽഎ നിരന്തരം ഫോണിൽ വിളിക്കുകയും വീട്ടിലെത്തി പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ കേസിൽ സിഐഡി അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....