വയനാട്ടിൽ വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ്  സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌ വാക്സീൻ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്സീൻ മാറിക്കുത്തിയതെന്ന് പരാതി.

ജൂൺ 10ന് കുറുക്കൻമൂല പിഎച്ച്സിയിൽ നിന്നാണ് മാനുവൽ ആദ്യ ഡോസ് കോവാക്സീൻ സ്വീകരിച്ചത്. എന്നാൽ ജൂലൈ 23 ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കാനെത്തിയപ്പോളാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ്‌ വാക്സീൻ കുത്തിവെച്ചത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാക്സീൻ മാറിക്കുത്തിയ വിവരം അറിയുന്നത്.

വാക്സീൻ മാറി നൽകിയ സംഭവത്തിൽ പരാതി കിട്ടിയെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് പരിശോധിക്കുന്നുണ്ടെന്നും വാക്സീൻ കുത്തിവെച്ച ആൾക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡിഎംഒ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...